ശ​ക്ത​മാ​യ മ​ഴ​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ജ്ജം; അത്യാധുനിക ഡ്രെയിനേജ് സംവിധാനവുമായി ജുബൈൽ റോയൽ കമീഷൻ

ജു​ബൈ​ൽ: ക​ന​ത്ത മ​ഴ​യി​ലും ന​ഗ​ര​ജീ​വി​തം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ. നൂ​റു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സം​ഭ​വി​ക്കാ​വു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള രീ​തി​യി​ലാ​ണ് ശൃം​ഖ​ല വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ​യും വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം, സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

ഏ​ക​ദേ​ശം 631 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​പു​ല​മാ​യ പൈ​പ്പ് ലൈ​നു​ക​ളും ചാ​ലു​ക​ളു​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്റെ ക​രു​ത്ത്. 1,600 കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് ശൃം​ഖ​ല​യി​ലെ മ​ഴ​വെ​ള്ളം അ​തി​വേ​ഗം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​നാ​യി 13,500 സ​ർ​ഫ​സ് ഡ്രെ​യി​നേ​ജ് യൂ​നി​റ്റു​ക​ളും, 3,700 പാ​ർ​ശ്വ ഡ്രെ​യി​നേ​ജ് യൂ​നി​റ്റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​യി​ര​ത്തോ​ളം ഭൂ​ഗ​ർ​ഭ പാ​ത​ക​ൾ (ക​ൽ​വ​ർ​ട്ടു​ക​ൾ) വ​ഴി ത​ട​സ്സ​മി​ല്ലാ​ത്ത നീ​രൊ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ന്നു.

മ​ഴ​ക്കാ​ല​ത്തെ മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള അ​ടി​യ​ന്ത​ര ക​ർ​മ്മ​പ​ദ്ധ​തി​ക​ളും വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റോ​യ​ൽ ക​മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​യോ​ജി​ത ഡ്രെ​യി​നേ​ജ് സം​വി​ധാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ന​ഗ​ര​വി​ക​സ​ന മാ​തൃ​ക​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണ്.

Tags:    
News Summary - Jubail Royal Commission equips with state-of-the-art drainage system to combat heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.