ജീ​സാ​നി​ൽ ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ

വി​നോ​ദ​സ​ഞ്ചാ​ര കു​തി​പ്പി​നൊ​രു​ങ്ങി ജീ​സാ​ൻ; കാപ്പിത്തോട്ടങ്ങൾ ഇനി ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങൾ

ജി​സാ​ൻ: സൗ​ദി അ​റേ​ബ്യ​യി​ലെ ജീ​സാ​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ ആ​ധു​നി​ക ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളി​ൽ നി​ന്ന് മാ​റി, കൃ​ഷി​യും പ്ര​കൃ​തി​ഭം​ഗി​യും പ്രാ​ദേ​ശി​ക സം​സ്കാ​ര​വും സ​മ​ന്വ​യി​ക്കു​ന്ന വേ​റി​ട്ട അ​നു​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​െൻറ മു​ൻ​നി​ര മാ​തൃ​ക​ക​ളാ​യി ഈ ​തോ​ട്ട​ങ്ങ​ൾ മാ​റി​യി​രി​ക്കു​ക​യാ​ണ്.

സൗ​ദി കോ​ഫി പാ​ര​മ്പ​ര്യ​ത്തി​െൻറ അ​ട​യാ​ള​മാ​യ ഈ ​കൃ​ഷി​യി​ട​ങ്ങ​ൾ മ​ല​യോ​ര നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്സാ​ണ്. കേ​വ​ലം കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്ന​തി​ലു​പ​രി, സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​പ്പി​യു​ടെ ഉ​ത്പാ​ദ​നം നേ​രി​ട്ട് ക​ണ്ട​റി​യാ​നു​ള്ള സം​വേ​ദ​നാ​ത്മ​ക പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​പ്പി ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് മു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​തും വ​റു​ത്തെ​ടു​ക്കു​ന്ന​തും വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടാം. മ​ല​നി​ര​ക​ളി​ലെ ത​ട്ടു​ത​ട്ടാ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി തോ​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​ത്യേ​ക ന​ട​പ്പാ​ത​ക​ളും നി​രീ​ക്ഷ​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ മ​ല​യോ​ര കു​ടി​ലു​ക​ൾ, കാ​പ്പി വ​റു​ക്കു​ന്ന​തി​ലെ ക​ല അ​ഭ്യ​സി​ക്കാ​ൻ വ​ർ​ക്ക്ഷോ​പ്പു​ക​ൾ, വി​ള​വെ​ടു​പ്പ് കാ​ല​ത്തെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ ഗൈ​ഡു​ക​ളും ആ​ധു​നി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യ​വും ‘റീ​ഫ് സൗ​ദി’ പ്രോ​ഗ്രാ​മും സം​യു​ക്ത​മാ​യാ​ണ് ഈ ​പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഗ്രാ​മീ​ണ പ​ദ്ധ​തി​ക​ളി​ലെ നി​ക്ഷേ​പം, ക​ർ​ഷ​ക​ർ​ക്കു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യി​ലൂ​ടെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക-​ടൂ​റി​സം മൂ​ല്യം ഉ​യ​ർ​ത്താ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. പ്രാ​ദേ​ശി​ക സം​രം​ഭ​ക​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഗ്രാ​മീ​ണ ക​ഫേ​ക​ൾ, നാ​ട​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന സ്റ്റോ​റു​ക​ൾ, കോ​ഫി ടേ​സ്റ്റി​ങ് അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ ടൂ​റി​സം രീ​തി​ക​ളാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ക്കു​ന്ന​ത്. മ​ല​യോ​ര ജീ​വി​ത​ത്തെ​യും സം​സ്കാ​ര​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ക്കു​ന്ന സാ​മൂ​ഹി​ക അ​നു​ഭ​വ​ങ്ങ​ൾ ഇ​വി​ട​ത്തെ വ​ലി​യ ആ​ക​ർ​ഷ​ണ​മാ​ണ്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണം ജാ​സാ​നി​ലെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​ർ​ഷി​ക-​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Tourism booms in Jeesan; coffee plantations now rural tourist destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.