‘ചെ​ങ്ക​ട​ലി​െൻറ വ​ധു’ എ​ന്ന പേ​രി​ൽ ജി​ദ്ദ​യു​ടെ സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

‘ചെ​ങ്ക​ട​ലി​െൻറ വ​ധു’; ജിദ്ദയുടെ സൗന്ദര്യം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി

ജി​ദ്ദ: ന​ഗ​ര​ത്തി​ന്റെ ത​നി​മ​യും ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ചെ​ങ്ക​ട​ലി​െൻറ വ​ധു’ (ബ്രൈ​ഡ് ഓ​ഫ് ദി ​റെ​ഡ് സീ) ​ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ന് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​യി. ജി​ദ്ദ മേ​യ​ർ സ്വാ​ലി​ഹ് അ​ൽ​തു​ർ​ക്കി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ക്യാ​മ​റ​ക്ക​ണ്ണി​ലൂ​ടെ ജി​ദ്ദ​യു​ടെ ദൃ​ശ്യ​ചാ​രു​ത​യും ന​ഗ​ര ഭൂ​പ്ര​കൃ​തി​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ, അ​ഞ്ച് പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്തി​യ 25 ചി​ത്ര​ങ്ങ​ളാ​ണ് നി​ല​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളെ​യും ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി ത​യ്യാ​റാ​ക്കി​യ ഈ ​ശേ​ഖ​ര​ത്തി​ൽ ആ​കെ 100 ഫോ​ട്ടോ​ഗ്രാ​ഫു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും ഘ​ട്ട​ങ്ങ​ളി​ൽ ബാ​ക്കി​യു​ള്ള ചി​ത്ര​ങ്ങ​ൾ കൂ​ടി പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ലാ​സൃ​ഷ്ടി​ക​ൾ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ എ​ക്സി​ബി​ഷ​നു​ക​ളും സ്ഥി​രം പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി ഒ​രു പ്ര​ത്യേ​ക വെ​ബ്‌​പേ​ജി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള ഓ​രോ ഫോ​ട്ടോ​ഗ്രാ​ഫി​നെ​ക്കു​റി​ച്ചു​മു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്. സ്മാ​ര​ക​ങ്ങ​ളു​ടെ​യോ ശി​ൽ​പ​ങ്ങ​ളു​ടെ​യോ പേ​ര്, അ​വ​യു​ടെ ക​ലാ​പ​ര​മാ​യ പ്രാ​ധാ​ന്യം, നി​ർ​മാ​ണ വ​ർ​ഷം, സ്ഥ​ലം, ക​ലാ​കാ​ര​െൻറ​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം കൃ​ത്യ​മാ​യ ഡാ​റ്റാ​ബേ​സ് ഈ ​വെ​ബ്സൈ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​െൻറ സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ളെ ആ​ധു​നി​ക രീ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഈ ​സം​രം​ഭം സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ന്ന​ത്.

Tags:    
News Summary - ‘Bride of the Red Sea’; Photo exhibition showcasing the beauty of Jeddah opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.