ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്കായി പ്രത്യേക 'ഓപ്പൺ ഹൗസ്' സംഘടിപ്പിക്കുന്നു. കോൺസുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ളതും, സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്തതുമായ പരാതികൾക്ക് പരിഹാരം കാണുന്നതിനായി നവംബർ 27 വ്യാഴാഴ്ചയാണ് ഓപ്പൺ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന പരിപാടിയിലേക്ക് ഉച്ചയ്ക്ക് 2:30 മുതൽ പ്രവേശനം അനുവദിക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല.
നിശ്ചിത സമയത്ത് നേരിട്ട് എത്തിച്ചേരാവുന്നതാണ്. പ്രവാസികളുടെ പരാതികൾ കേൾക്കാനും അവയ്ക്ക് അടിയന്തര പരിഹാരം കാണാനും കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസുലർ വിഭാഗം ഉദ്യോഗസ്ഥർ, കമ്മ്യൂനിറ്റി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് ഓപ്പൺ ഹൗസിൽ പങ്കെടുക്കും.
ജിദ്ദ കോൺസുലേറ്റിന്റെ അധികാരപരിധിയിൽ വരുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തരമായ കോൺസുലർ, വെൽഫെയർ സംബന്ധമായ പരാതികൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതൊരു മികച്ച അവസരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.