മാർക്ക് മാവൂർ റിയാദ് അനുശോചിച്ചു
റിയാദ്: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മാർക്ക് മാവൂർ റിയാദ് കൂട്ടായ്മ അനുശോചിച്ചു. വായോളി അസീസിന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രവാസി ജനതയോട് എന്നും കരുണ കാണിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ചടങ്ങിൽ സംബന്ധിച്ച നാസർ മാവൂർ പറഞ്ഞു. സഹീർ അലി മാവൂർ അധ്യക്ഷത വഹിച്ചു. ഷുക്കൂർ മാവൂർ, സിദ്ദീഖ് പനങ്ങോട്, ഉബൈദ് കൽപ്പള്ളി സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
ആലപ്പുഴ ഒ.ഐ.സി.സി അനുശോചിച്ചു
റിയാദ്: കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി അനുശോചിച്ചു. പാർട്ടി പ്രവർത്തകരുടെ വിഷയങ്ങൾ കേട്ട് അവരിൽ ഒരാളായി ജീവിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ജില്ല കമ്മിറ്റി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.