തബൂക്ക്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി തബൂക് സെൻട്രൽ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട്, ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ട്രഷറർ അമീർ സാദി, വൈസ് പ്രസിഡൻറ് അൻസാർ കൊല്ലം, സെക്രട്ടറി നൗഷാദ് കപ്പൽ, മീഡിയ കോഓഡിനേറ്റർ നജീബ് സി. നിലമ്പൂർ എന്നിവർ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ-ജനസേവന പ്രവർത്തനങ്ങളെയും അദ്ദേഹത്തിെൻറ ജനകീയ നേതൃത്വത്തെയും അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ഉമ്മൻചാണ്ടിയുടെ മാതൃകാപരമായ പൊതുജീവിതവും ജനങ്ങളോടുള്ള സമാനതകളില്ലാത്ത കരുതലും അനുസ്മരിച്ച നേതാക്കൾ, അദ്ദേഹത്തിെൻറ ഓർമകൾ വരുംതലമുറകൾക്ക് എന്നും വലിയൊരു പ്രചോദനമായി നിലനിൽക്കുമെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിൽ നിരവധി ഒ.ഐ.സി.സി പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.