റി​യാ​ദ്​ ഒ.​ഐ.​സി.​സി ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് ജൂ​ൺ 12ന്

റി​യാ​ദ്: സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് ജൂ​ൺ 12 ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ന​ട​ക്കും. ക്യാ​മ്പി​െൻറ മു​ന്നോ​ടി​യാ​യു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് സ​ബ​ർ​മ​തി ഓ​ഫീ​സി​ൽ തു​ട​ക്ക​മാ​യി.

ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട്‌​കു​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ് ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു ജോ​സ​ഫ്, കോ​ഓ​ഡി​നേ​റ്റ​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ക്യാ​മ്പി​െൻറ ല​ക്ഷ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു. റി​യാ​ദി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ക്ത​ദാ​താ​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ക്ര​മീ​ക​ര​ണ​ങ്ങ​ളും, ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ, ഗ​താ​ഗ​ത സം​വി​ധാ​നം എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘ​ത്തി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 1500ല​ധി​കം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ബ​ർ​മ​തി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, സ​ക്കി​ർ ദാ​ന​ത്, അ​മീ​ർ പ​ട്ട​ണം, നി​ഷാ​ദ് ആ​ല​ങ്കോ​ട്, ഷു​ക്കൂ​ർ ആ​ലു​വ, സൈ​ഫ് കാ​യം​കു​ളം, ബ​ഷീ​ർ കോ​ട്ട​യ്ക്ക​ൽ, ഷാ​ജി മ​ഠ​ത്തി​ൽ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ജോ​സ​ഫ് കോ​ട്ട​യം, നാ​സ​ർ മാ​വൂ​ർ, വൈ​ശാ​ഖ് കോ​ഴി​ക്കോ​ട്, ഡൊ​മി​നി​ക് സാ​വി​യോ, സൈ​നു​ദ്ദീ​ൻ പാ​ല​ക്കാ​ട്, ഷം​സീ​ർ പാ​ല​ക്കാ​ട്, നി​സാ​ർ പ​ള്ളി​ക്ക​ശേ​രി, അ​ഷ്റ​ഫ് കാ​യം​കു​ളം, സി​ജോ​യ് എ​റ​ണാ​കു​ളം, നാ​സ​ർ ക​ല്ല​റ, സൈ​നു​ദ്ദീ​ൻ മ​ല​പ്പു​റം, ഉ​മ​ർ അ​ലി മ​ല​പ്പു​റം, ഷ​റ​ഫു ചി​റ്റ​ൻ, അ​നീ​സ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Public Blood Donation Camp on June 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.