ജി​ദ്ദ​യി​ൽ ഒ.​ഐ.​സി.​സി പ്ര​വാ​സി സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ജി​ദ്ദ: പ്ര​വാ​സി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഓ​ഫീ​സി​ൽ ‘പ്ര​വാ​സി സേ​വ​ന കേ​ന്ദ്രം @ ജി​ദ്ദ’ ആ​രം​ഭി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ ജൂ​ൺ 15 മു​ത​ൽ ജൂ​ലൈ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന നോ​ർ​ക്ക കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ആ​ദ്യ അ​പേ​ക്ഷ ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി​യി​ൽ നി​ന്ന് ഒ.​ഐ.​സി.​സി മു​തി​ർ​ന്ന നേ​താ​വ് ചെ​മ്പ​ൻ അ​ബ്ബാ​സ് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​സീ​സ് ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് കേ​ന്ദ്ര​ത്തി​െൻറ ല​ക്ഷ്യ​മെ​ന്ന് ചെ​മ്പ​ൻ അ​ബ്ബാ​സ് പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ ഗ​ഫൂ​ർ വ​ണ്ടൂ​ർ കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ യാ​സി​ർ നാ​യി​ഫ്, ത​ലാ​ൽ സ്കൂ​ളി​ലെ ഇ​ബ്നു ശ​രീ​ഫ്, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, ഇ​സ്മാ​ഈ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, സ​മീ​ർ പാ​ണ്ടി​ക്കാ​ട്‌, അ​ന​സ്‌ നീ​ലാ​ഞ്ചേ​രി, ഷം​സു​ദ്ധീ​ൻ വേ​ങ്ങൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. യു.​എം ഹു​സ്സൈ​ൻ മ​ല​പ്പു​റം സ്വാ​ഗ​ത​വും ഉ​സ്മാ​ൻ മേ​ലാ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

തൊ​ഴി​ൽ, നി​യ​മ​സ​ഹാ​യം, ആ​രോ​ഗ്യ​പ​രി​ച​ര​ണം, വി​ദ്യാ​ഭ്യാ​സം, യാ​ത്രാ രേ​ഖ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലൂ​ടെ ല​ഭി​ക്കും.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​ത്രി എ​ട്ട്​ മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. രേ​ഖ​ക​ൾ +966547105698 എ​ന്ന വാ​ട്ട്സ്‌​ആ​പ്പ് ന​മ്പ​റി​ൽ അ​യ​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - OICC Expatriate Service Center begins operations in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 04:52 GMT