മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: സൗദിയിലെ യാംബുവിൽ രണ്ട് പതിറ്റാണ്ട് പ്രവാസിയായിരുന്ന മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി കുറുവാൻകുന്നൻ അബൂബക്കർ (60) നാട്ടിൽ നിര്യാതനായി. യാംബു ടൗണിലുള്ള റെയിൻബോ ബഖാലയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ പ്രവാസി സമൂഹത്തിന്​ ഏറെ സുപരിചിതനായിരുന്നു. ഏഴ്​ വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്: പരേതനായ കുറുവാകുന്നൻ മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ് അസ്‌ലം (അബൂദബി), ശുഹൈബ്, സുബൈദത്തുൽ അസ്‌ലമിയ, മുഹ്സിന. മരുമക്കൾ: തസ്‌ലീന, മുജീബ് (പാണക്കാട്), ആസിഫ് കാപ്പിൽ (വേങ്ങര). സഹോദരങ്ങൾ: പരേതനായ കുഞ്ഞിമുഹമ്മദ്, പാത്തുമ്മു, ബിരിയാമ്മു. മൃതദേഹം പുതുപ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.