റിയാദ്: കഴിഞ്ഞമാസം 26ന് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിലിന്റെ (38) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ ദഹിപ്പിക്കും. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസി. അക്കൗണ്ടന്‍റായിരുന്നു റിഗീഷ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. പ്രഭാവതിയാണ് ഭാര്യ. അച്ഛൻ: രാജൻ കണവയിൽ, അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. അമ്മാവൻ അറബ്‌കോ രാമചന്ദ്രൻ, സാമൂഹികപ്രവർത്തകൻ നിഹ്മത്ത്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് എന്നിവർ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.