നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ‘ഓണനിലാവ് 2026’ ഓണാഘോഷം ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
പ്രവാസലോകത്ത് വർണാഭമായി ‘നന്മ ഓണനിലാവ് 2026’
റിയാദ്: പ്രവാസലോകത്ത് തനിമയാർന്ന നാടൻ കലാകായിക മത്സരങ്ങളുടെ അകമ്പടിയോടെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ‘ഓണനിലാവ് 2026’ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് കില സുൽത്താന ഇസ്തിറാഹയിൽ വൈകിട്ട് അേഞ്ചാടെ ആരംഭിച്ച പരിപാടികൾ രാത്രി വൈകിയാണ് സമാപിച്ചത്.
ഉറിയടിയും കണ്ണുകെട്ടി കുടമടിയും ഉൾപ്പെടെയുള്ള തനിമയാർന്ന മത്സരങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും വലിയ ആവേശമാണ് ഉണർത്തിയത്. ഒപ്പം ഓണപ്പാട്ടുകളും കുടുംബിനികളുടെയും കുട്ടികളുടെയും കസേരകളിയും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
സാഹോദര്യത്തിെൻറയും നന്മയുടെയും പ്രതീകമായ ഓണം ലോകത്തെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിലൊന്നാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോർക്ക വൈസ് ചെയർമാനും മാധ്യമ പ്രവർത്തകനുമായ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. നന്മ പ്രസിഡൻറ് നൗഫൽ കൊടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക, കലാമേഖലകളിൽ നിന്നുള്ള നിരവധി പേർ സംബന്ധിച്ചു. സെക്രട്ടറി അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ റിയാസ് വഹാബ് നന്ദിയും പറഞ്ഞു. ഷാജഹാൻ മൈനാഗപ്പള്ളി പരിപാടിയുടെ കോ ഓഡിനേറ്ററായിരുന്നു. നാസർ ലയ്സ്, ഷിബു ഉസ്മാൻ, ശ്രീജിത്ത് കോലത്ത്, മജീദ് പൂളക്കാടി, സയ്ഫ് കായകുളം, റിജോഷ്, കരീം, വിനോന്ദ് കൃഷ്ണ, ഷബീർ വരിക്കപ്പള്ളി, ഷാജി മടത്തിൽ, ഖാൻ പത്തനംതിട്ട, നിഹാസ് പാനൂർ എന്നിവർ സംസാരിച്ചു.
നന്മ എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ മുല്ലശ്ശേരി, മാഹീൻ, ഷുക്കൂർ മണപ്പള്ളി, ഷമീർ, ഷഹിൻഷ, ഷമീർ തേവലക്കര, ഷമീം, അനസ് സലിം, സുൽഫിക്കർ, അഷ്റഫ്, ഇക്ബാൽ, ഷഫീക്ക് തഴവ, നവാസ് ലത്തീഫ്, റിയാസ് സുബൈർ, മുനീർ മണപ്പള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.