കൊണ്ടോട്ടിയൻസ്@ദമ്മാം കുടുംബസംഗമവും ഓണാഘോഷവും
ദമ്മാം: ‘കൊണ്ടോട്ടിയൻസ്@ദമ്മാം’ കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്നു. കുട്ടികളും മുതിർന്നവരും അടക്കം കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ഒന്നിച്ചൊരുക്കിയ പരമ്പരാഗത ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വിനോദ ഗെയിംസുകളും അരങ്ങേറി. വൈകുന്നേരം ആറോടെയാണ് പരിപാടികൾ സമാപിച്ചത്.
കൂട്ടായ്മ പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുൽ ഹമീദ് ചേനങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി ആമുഖ പ്രസംഗം നടത്തി. ഇ.കെ. സലീം (ഒ.ഐ.സി.സി), മാധ്യമപ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, അഷ്റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ, മാലിക് മക്ബൂൽ (കെ.എം.സി.സി), ജമാൽ വില്യാപ്പിള്ളി (നവയുഗം), ഗഫൂർ (ഒ.ഐ.സി.സി), അബ്ദുൽ മജീദ് കൊടുവള്ളി (സിജി), കെ.കെ. ഫാറൂഖ് (ബഹ്റൈൻ), ലത്തീഫ് (ക്രിയേറ്റീവ് ബിസ്), കുഞ്ഞാപ്പു റോമ കാസ്റ്റിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ സിദ്ദിഖ് ആനപ്ര നന്ദിയും പറഞ്ഞു. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ച കൂട്ടായ്മ സീനിയർ വൈസ് പ്രസിഡൻറ് റിയാസ് മരക്കാട്ടുതൊടികയെ ചടങ്ങിൽ ആദരിച്ചു. റോയൽ മലബാർ മാനേജ്മെൻറ് പ്രതിനിധിയെയും ചടങ്ങിൽ ആദരിച്ചു.
സഹീർ മജ്ദാൽ, ആസിഫ് കൊണ്ടോട്ടി, സൈനു വലിയപറമ്പ, ഷിഹാബ് കൊട്ടുകര, അസ്ലം കരിപ്പൂർ, നിഹാൽ, മുസ്തഫ പള്ളിക്കൽ ബസാർ, ബാപ്പു പഴേരി, ഇക്ബാൽ കൊണ്ടോട്ടി, ജുസൈർ കാന്തക്കാട്, ഫൈസൽ എടക്കോട്ട്, ഇസ്മായിൽ ബയോ സെൻറർ, നിയാസ് ബിനു, റഹീം ഖോബാർ, അനീസ് കൊട്ടപ്പുറം, മൊയ്തീൻകുട്ടി ഖോബാർ, റഫീഖ് കിഴിശ്ശേരി, സുൽത്താൻ, സലാം, അബ്ദുൽ ശുകൂർ, ആസിഫ ടീച്ചർ, നംഷീദ ഷമീർ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.