കെ.​എം.​സി.​സി അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

ദ​മ്മാം: കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി എ​ജു​ക്കേ​ഷ​ന​ൽ വി​ങ്ങി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. ദ​മ്മാ​മി​ൽ ന​ട​ന്ന ച​ട​ങ്ങ് നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​വ​ലം പു​സ്ത​ക​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ന​പ്പു​റം വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും സ്വ​ഭാ​വ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലു​മെ​ല്ലാം അ​ധ്യാ​പ​ക​ർ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും, ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്വ​മേ​റി​യ ജോ​ലി​ക​ളി​ലൊ​ന്നാ​ണ് അ​ധ്യാ​പ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ത്ര ദ്രു​ത​ഗ​തി​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ മു​ന്നേ​റി​യാ​ലും സ​മൂ​ഹ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ്ര​സ​ക്തി എ​ക്കാ​ല​വും നി​ല​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ർ​ക്ക ബ്രി​ല്യ​ൻ​റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ൽ​മ ഷ​റ​ഫു​ദ്ദി​ൻ ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കാ​ദ​ർ വാ​ണി​യ​മ്പ​ലം സ്വാ​ഗ​തം ആ​ശം​സി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ്, ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഡി​ബേ​റ്റി​ന് അ​ബ്​​ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC celebrated Teachers Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.