കേളി ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
കേളി ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയയുടെ ആഭിമുഖ്യത്തിൽ, സ്പോർട്സ് കമ്മിറ്റിയും സൈബർ വിങ്ങും സഹകരിച്ച് സംഘടിപ്പിച്ച 2026 ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലസ് ഏരിയ വൈസ് പ്രസിഡൻറ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബെൻസർ സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ ഉൾപ്പെടുന്ന ഒന്നാം സമ്മാനം ശൈഖ് അബ്ദുൽ ഖാദർ സ്വന്തമാക്കി.
ജരീർ ബുക്ക് സ്റ്റോർ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം മുഹമ്മദ് നിഷാദിനും, മൂന്നാം സമ്മാനം ഫായിസ് മാമ്പുള്ളിക്കും, നാലാം സമ്മാനം ലിനുവിനും ലഭിച്ചു. മുഹമ്മദ് നിഷാദ് പറമ്പിൽ അഞ്ചാം സമ്മാനത്തിനും, മുഹമ്മദ് റാഫി ആറാം സമ്മാനത്തിനും അർഹരായി. കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇക്ബാൽ, സെക്രട്ടറി സുനിൽകുമാർ, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, ജോയിൻറ് ട്രഷറർ സിംനേഷ് വയനൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത് എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മലസ് ഏരിയ സെക്രട്ടറി വി.എം. സുജിത് സ്വാഗതവും ജോയിൻറ് സെക്രട്ടറി അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.