കോൺസുലാർ സേവനങ്ങൾ; തബൂക്ക്, മദീന, യാംബു, അബഹ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും
ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിെൻറയും വി.എഫ്.എസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള കോൺസുലാർ സംഘം ഈ മാസം തബൂക്ക്, മദീന, യാംബു, അബഹ എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് ഈ സന്ദർശനം.
സെപ്റ്റംബർ 11ന് തബൂക്ക് വി.എഫ്.എസ് സെൻററിലും, 18ന് മദീന വി.എഫ്.എസ് സെൻററിലും സംഘം സന്ദർശനം നടത്തും. 25ന് യാംബുവിൽ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലും, അബഹ വി.എഫ്.എസ് സെൻററിലുമാണ് സേവനം ഒരുക്കുക. ഇതിനു മുന്നോടിയായി ഈ മാസം നാലിന് ജിസാൻ വി.എഫ്.എസ് സെൻററിലെ കോൺസുലാർ സന്ദർശനം സംഘം പൂർത്തിയാക്കിയിരുന്നു.
സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് വഴി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിൻറ്മെൻറ് നൽകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി. കൂടാതെ, സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് വേണം പ്രവാസികൾ ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.