മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ നാ​ണി മാ​സ്​​റ്റ​ർ സം​സാ​രി​ക്കു​ന്നു

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷാ തീയതി നീട്ടി; ഒ.ഐ.സി.സി ജിദ്ദ മലപ്പുറം കമ്മിറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​നെ​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ, അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 18 മു​ത​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി ദീ​ർ​ഘി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പ്ര​വാ​സി പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ശ​റ​ഫി​യ​യി​ലെ ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എം ഹു​സ്സൈ​ൻ മ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ക്ക​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി മാ​സ്​​റ്റ​ർ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളെ ഈ ​സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും, പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ ​കാ​ര്യ​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നോ​ർ​ക്ക പ്ര​വാ​സി ഐ​ഡി കാ​ർ​ഡു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും സ്​​റ്റു​ഡ​ൻ​റ്​ വി​സ​യി​ലു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാം. യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. 70 വ​യ​സ്സ് വ​രെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കും അം​ഗ​ങ്ങ​ളാ​കാം. നി​ല​വി​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​മെ​ന്ന​തും, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യോ ഹെ​ൽ​ത്ത് ഡി​ക്ല​റേ​ഷ​നോ ആ​വ​ശ്യ​മി​ല്ല എ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. കേ​ര​ള​ത്തി​ലെ 668 ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ​യു​ള്ള 24,000 ത്തി​ല​ധി​കം ആ​ശു​പ​ത്രി​ക​ളി​ൽ കാ​ഷ്‌​ലെ​സ് ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ച​ട​ങ്ങി​ൽ നോ​ർ​ക്ക അം​ഗ​ത്വം എ​ടു​ത്ത​വ​ർ​ക്കു​ള്ള ഐ​ഡി കാ​ർ​ഡ് നാ​സ​ർ സൈ​ൻ തൃ​ശൂ​ർ വി​ത​ര​ണം ചെ​യ്‌​തു. ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, ഗ​ഫൂ​ർ വ​ണ്ടൂ​ർ, ക​മാ​ൽ ക​ള​പ്പാ​ട​ൻ, സ​മീ​ർ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​സ്​​മാ​ഈ​ൽ കൂ​രി​പ്പൊ​യി​ൽ സ്വാ​ഗ​ത​വും സി.​പി മു​ജീ​ബ് നാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

നൗ​ഷാ​ദ് ബ​ഡ്‌​ജ​റ്റ്, സാ​ജു റി​യാ​സ്, ഉ​സ്മാ​ൻ മേ​ലാ​റ്റൂ​ർ, അ​ന​സ് നീ​ലാ​ഞ്ചേ​രി, ഉ​സ്‌​മാ​ൻ കു​ണ്ടു​കാ​വി​ൽ, മു​ഹ​മ്മ​ദ് ഓ​മാ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​ത്രി എ​ട്ട് മ​ണി മു​ത​ൽ ശ​റ​ഫി​യ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര​ത്തി​ൽ നോ​ർ​ക്ക​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ചേ​രു​ന്ന​തി​നു വേ​ണ്ട സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Norka Care Health Insurance: Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.