ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം പു​തു​ക്കി

മ​ക്ക: വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സൗ​ക​ര്യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം നി​ർ​ണാ​യ​ക ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി. ഹ​ജ്ജ് സീ​സ​ൺ ലോ​ഡ്ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ലൈ​സ​ൻ​സി​ങ്, ത​രം​തി​രി​ക്ക​ൽ, ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ക​ൾ എ​ന്നി​വ​യി​ലാ​ണ് ഭേ​ദ​ഗ​തി​ക​ൾ. തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പാ​യി താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ജ്ജീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നു​മാ​ണ് ഈ ​ന​ട​പ​ടി.

തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ഭേ​ദ​ഗ​തി​ക​ളെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ന​സ്ർ അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, സു​ര​ക്ഷ, അ​റ്റ​കു​റ്റ​പ്പ​ണി, അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത ല​ഭ്യ​ത എ​ന്നി​വ പു​തി​യ നി​യ​മ​പ്ര​കാ​രം ഉ​റ​പ്പു​വ​രു​ത്തും.

പു​തു​ക്കി​യ മാ​ന​ദ​ണ്ഡ പ്ര​കാ​രം ഹ​ജ്ജ് സീ​സ​ൺ ലോ​ഡ്ജു​ക​ളെ ‘ഇ​ക്ക​ണോ​മി’, ‘ഫ​സ്റ്റ് ക്ലാ​സ്’ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ, മു​റി​ക​ൾ, റി​സ​പ്ഷ​ൻ, ശു​ചി​ത്വം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ല​യ​ള​വി​ലു​ട​നീ​ളം സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത് കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച മ​ന്ത്രാ​ല​യം, താ​മ​സ​സൗ​ക​ര്യം ന​ൽ​കാ​ൻ ലൈ​സ​ൻ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഔ​ദ്യോ​ഗി​ക നി​ബ​ന്ധ​ന​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മു​ൻ​കൂ​ട്ടി പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Saudi Ministry of Tourism revises standards for Hajj pilgrims' accommodation centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.