സലിം പടിഞ്ഞാറ്റുമുറി, ഡോ. ശ്രുതി സുരേന്ദ്രൻ, സുബൈദ കോമ്പിൽ, ജ്യോതിലാൽ ശൂരനാട്, ഷെഫീഖ് മെഹബൂബ്, സുനിൽ മാടമ്പി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘തൂലിക നക്ഷത്രങ്ങൾ’ ഓൺലൈൻ രചനാ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിന് മികച്ച പ്രതികരണമാണ് പ്രവാസികളിൽനിന്ന് ലഭിച്ചത്.
സൗദിക്ക് പുറമെ ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മലയാളി പ്രവാസികളും മത്സരത്തിെൻറ ഭാഗമായി. കഥാവിഭാഗത്തിൽ 42 രചനകളും കവിതാവിഭാഗത്തിൽ 37 രചനകളുമാണ് ലഭിച്ചത്. കഥാ രചനാ വിഭാഗത്തിൽ സലിം പടിഞ്ഞാറ്റുമുറി (ദമ്മാം) ഒന്നാം സ്ഥാനവും ഡോ. ശ്രുതി സുരേന്ദ്രൻ (റിയാദ്) രണ്ടാം സ്ഥാനവും സുബൈദ കോമ്പിൽ (അൽ ഖർജ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കവിതാ രചനാ വിഭാഗത്തിൽ ജ്യോതിലാൽ ശൂരനാട് (അൽ ഖർജ്) ഒന്നാം സ്ഥാനവും ഷെഫീഖ് മെഹബൂബ് (റിയാദ്) രണ്ടാം സ്ഥാനവും സുനിൽ മാടമ്പി (യു.എ.ഇ) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകളിൽ വെച്ച് വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.