ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തുകൊണ്ട് അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു
ജിദ്ദ: വായനയുടെയും ചിന്തയുടെയും വിശാലമായ ലോകം തുറക്കുക, ഗവേഷണാത്മക പ്രവർത്തനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്ക് വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കമായി. വായനക്കാർക്കായി ലൈബ്രറിയും ക്ലബ്ബിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫിറ്റ് റിസർച്ച് ആൻഡ് സ്റ്റഡീസ്, ഫിറ്റ് സ്പീക്കേഴ്സ് പെർഫോമൻസ് തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് റീഡേഴ്സ് ക്ലബ്ബും രൂപവത്കരിച്ചത്.അബൂബക്കർ അരിമ്പ്ര റീഡേഴ്സ് ക്ലബ്ബിെൻറ ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു.
നസീർ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ജൈസൽ സാദിഖ് പുസ്തകചർച്ചയ്ക്ക് നേതൃത്വം നൽകി. അഫ്സൽ നാറാണത്ത് റീഡേഴ്സ് ക്ലബ്ബിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ.വി. ജംഷീർ ഭരണഘടനയുടെ ആമുഖം വായിച്ചു. എഴുത്തുകാരൻ എ.പി അൻവർ രചിച്ച ‘എന്നിട്ടും എന്തേ?’ എന്ന കവിതാസമാഹാരത്തിെൻറ സൗദിതല പ്രകാശനവും ചടങ്ങിൽ നടന്നു. അബൂബക്കർ അരിമ്പ്ര പുസ്തകം പ്രകാശനം ചെയ്തു.
വഹാബ് കൊയിലാണ്ടി പുസ്തകം പരിചയപ്പെടുത്തി. എ.പി. അൻവർ മറുപടി പ്രസംഗം നടത്തി. വി.പി. മുസ്തഫ, സീതി കൊളക്കാടൻ, ഷഫീഖ് പട്ടാമ്പി, അരുവി മോങ്ങം, നസീഹ അൻവർ, ഫിറോസ് വാഫി, മനാഫ് ഏറാടൻ, സലീം മേലാറ്റൂർ, മുജീബ് എടരിക്കോട് എന്നിവർ സംസാരിച്ചു. കെ.കെ. ഫൈറൂസ് പുസ്തകവിതരണത്തിന് നേതൃത്വം നൽകി. നൗഫൽ ഉള്ളാടൻ ആമുഖപ്രഭാഷണവും ജാഫർ വെന്നിയൂർ ഉപസംഹാരവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.