ജിദ്ദ: വാണിജ്യ സ്ഥാപനങ്ങളും ഓൺലൈൻ സ്റ്റോറുകളും ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കുന്നതിന് മുമ്പ് നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അനുവദിച്ച ലൈസൻസ് നേരിട്ടുള്ള സ്റ്റോറുകളിൽ വ്യക്തമായി കാണാവുന്ന രീതിയിലും, ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ബാർകോഡ് സഹിതവും പ്രദർശിപ്പിക്കേണ്ടതാണ്.
ഉപഭോക്താക്കൾക്ക് ഈ ബാർകോഡ് സ്കാൻ ചെയ്ത് ഓഫറിെൻറ സാധുതയും അനുബന്ധ വിവരങ്ങളും നേരിട്ട് പരിശോധിക്കാൻ സാധിക്കും. യഥാർത്ഥ ഡിസ്കൗണ്ട് ശതമാനം അറിയുക, ഓഫറിന് മുമ്പും ശേഷവുമുള്ള വില ലേബലിൽ വ്യക്തമായി കാണുക, കൃത്രിമ ഡിസ്കൗണ്ടുകളോ തട്ടിപ്പുകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നിവ പ്രമോഷൻ കാലയളവിൽ ഉപഭോക്താവിെൻറ പ്രധാന അവകാശങ്ങളാണ്.
പ്രമോഷനൽ ഓഫറുകളോ പ്രത്യേക പാക്കേജുകളോ മാത്രം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കാതെ, ആവശ്യമുള്ള ഉൽപ്പന്നങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം. കൂടാതെ, ഓഫർ കാലയളവിലും നിർമ്മാതാക്കളുടെ വാറൻറി ഉറപ്പുനൽകാനും റിട്ടേൺ, എക്സ്ചേഞ്ച് പോളിസികളും ഇ-കോമേഴ്സ് പരസ്യ നിബന്ധനകളും കൃത്യമായി പാലിക്കാനും സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
ലൈസൻസിനായി sales.mc.gov.sa എന്ന പ്ലാറ്റ്ഫോം വഴി സ്റ്റോറിെൻറ പേരും വിലാസവും, ഉൽപന്നങ്ങളുടെ പട്ടിക, ഓഫർ കാലാവധിയും തീയതികളും, ഡിസ്കൗണ്ട് ശതമാനം എന്നീ നാല് വിവരങ്ങളാണ് സമർപ്പിക്കേണ്ടത്. വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 18 അനുസരിച്ച് ഡിസ്കൗണ്ട് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് പരസ്യം നൽകാൻ പാടില്ല. ഓഫറുകളിൽ എന്തെങ്കിലും ലംഘനങ്ങളോ വ്യാജ പ്രചാരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 1900 എന്ന നമ്പറിലോ mc.gov.sa എന്ന വെബ്സൈറ്റ് വഴിയോ മന്ത്രാലയത്തിന് പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.