സൗ​ദി​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്​’ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വി’​ന് വ​ർ​ണാ​ഭ തു​ട​ക്കം

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. റി​യാ​ദ് മു​റ​ബ്ബ അ​വ​ന്യൂ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ നാ​ട മു​റി​ച്ചും ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു​മാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ലു​ലു സൗ​ദി കൊ​മേ​ഴ്സ്യ​ൽ ഡ​യ​റ​ക്ട​ർ നെ​മി​ൽ ന​സീ​ർ, മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി​ക​ൾ, വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ നൃ​ത്ത​രൂ​പ​ങ്ങ​ളും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ​ഴം-​പ​ച്ച​ക്ക​റി പ​വ​ലി​യ​ൻ, ത​ന​ത് വ​സ്ത്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ഹോം ​ഫ​ർ​ണി​ഷി​ങ്, പാ​ദ​ര​ക്ഷ​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 24 മ​ന്ത്ര, ആ​ഹാ, ഫാ​നി, ഫെ​യ​ർ, ലാ​സ്സ, മാ​മാ​എ​ർ​ത്ത് തു​ട​ങ്ങി​യ 30 പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ല​ധി​കം പു​തി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ​ബ​ന്ധ​വും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ വി​പു​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത സ​മൂ​ഹ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​ന്ന ലു​ലു മാ​നേ​ജ്‌​മെൻറി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ആ​ഗ​സ്​​റ്റ്​ 18 വ​രെ ഇ​ന്ത്യ ഉ​ത്സ​വി​ലെ എ​ക്സി​ബി​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും തു​ട​രും.

Tags:    
News Summary - ‘India Festival’ begins in Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.