തബൂക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ സ്വാതന്ത്ര്യദിന പരിപാടിയിൽ ഇസ്മാഈൽ പുള്ളാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു
തബൂക്ക്: ഹയാത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. മദ്രസ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് കറുത്തേടത്ത് പതാക ഉയർത്തി. തുടർന്ന് ബാഫഖി സെൻറർ ഹാളിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന സന്ദേശ പരിപാടിയിൽ ശിഹാബുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു.
വെൽഫയർ വിങ് പ്രവർത്തകൻ ഇസ്മാഈൽ പുള്ളാട്ട് സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി കളറിങ്, ഡ്രോയിങ്, ക്വിസ് മത്സരങ്ങളും അരങ്ങേറി. ചടങ്ങിൽ സാലി പട്ടിക്കാട്, സക്കീർ മണ്ണാർമല എന്നിവർ സംസാരിച്ചു. ഫസൽ എടപ്പറ്റ സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.