സൗ​ദി​യി​ലെ സേ​വ​ന​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​ബു മാ​ത്ത​ൻ ജോ​ർ​ജി​ന്​ എ​ൻ.​ആ​ർ.​കെ ഫോ​റം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

സൗ​ദി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ സേ​വ​ന​ങ്ങ​ൾ നി​സ്തു​ലം: അ​ബു മാ​ത്ത​ൻ ജോ​ർ​ജ്

റി​യാ​ദ്: 27 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം അ​ധി​വ​സി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യി​ൽ, മു​ഴു​വ​ൻ പൗ​ര​ന്മാ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ മി​ഷ​ന് മ​ല​യാ​ളി സ​മൂ​ഹം ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ നി​സ്തു​ല​മാ​ണെ​ന്ന് റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ (ഡി.​സി.​എം) അ​ബു മാ​ത്ത​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. സൗ​ദി​യി​ലെ സേ​വ​ന​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന്, റി​യാ​ദി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ. ഫോ​റ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​ല​യ്യ​യി​ലെ അ​ൽ ഖ​സ​ർ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ പൊ​തു​കാ​ര്യ​ങ്ങ​ളി​ൽ എ​ൻ.​ആ​ർ.​കെ. ഫോ​റം പോ​ലൊ​രു പ്ലാ​റ്റ്‌​ഫോ​മി​ന് കീ​ഴി​ൽ കോ​ർ​ത്തി​ണ​ക്കു​ന്ന​ത് റി​യാ​ദി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​ത്തി​െൻറ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​യ​ർ​മാ​ൻ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ അ​സീ​സ് വെ​ങ്കി​ട്ട​യും അ​ലി ആ​ലു​വ​യും ചേ​ർ​ന്ന് ഡി.​സി.​എ​മ്മി​നെ​യും, ജ​ലീ​ൽ തി​രൂ​ർ, എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കോ​ൺ​സു​ല​ർ വൈ. ​സാ​ബി​റി​നെ​യും പൂ​ച്ചെ​ണ്ട് ന​ൽ​കി വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വെ​ൽ​ഫെ​യ​ർ കോ​ൺ​സു​ല​ർ വൈ. ​സാ​ബി​ർ, സ​ലീം ക​ള​ക്ക​ര, സൈ​ഗം ഖാ​ൻ, മു​ഹ​മ്മ​ദ് സാ​ക്കി​യു​ദ്ദീ​ൻ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ക്ലീ​റ്റ​സ് കു​ന്നു​കു​ഴി, അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ, കു​മ്മി​ൽ സു​ധീ​ർ, നാ​സ​ർ കാ​ര​കു​ന്ന്, പ​ത്മി​നി ടീ​ച്ച​ർ, റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്, വി.​കെ. ഷ​ഹീ​ബ, ബി​ജു മു​ല്ല​ശ്ശേ​രി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യും വ്യ​ക്തി​പ​ര​മാ​യും അ​ബു മാ​ത്ത​ൻ ജോ​ർ​ജി​ന് പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ഫ​ല​ക​ങ്ങ​ൾ ന​ൽ​കി​യും ആ​ദ​രി​ച്ചു. ഫോ​റ​ത്തി​നു​വേ​ണ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ​ർ​മാ​ൻ സി.​പി. മു​സ്ത​ഫ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഡോ. ​മീ​രാ മ​ഹേ​ഷ് അ​വ​താ​ര​ക​യാ​യി​രു​ന്നു. ബാ​ലു​ക്കു​ട്ട​ൻ, മു​ജീ​ബ് ഉ​പ്പ​ട, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ ആ​ദ​രം ന​ൽ​കു​ന്ന​വ​രെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ എ​ൻ.​ആ​ർ.​കെ. ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Services provided to the Malayali community in Saudi Arabia are inadequate: Abu Mathan George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.