ഖസീം പ്രവാസി സംഘം എസ്.എസ് യൂനിറ്റ് സമ്മേളനം ദിനേശ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഖസീം പ്രവാസി സംഘം ഒൻപതാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായുള്ള എസ്.എസ് യൂനിറ്റ് സമ്മേളനം സമാപിച്ചു. ഇ.എൻ മോഹൻദാസ് നഗറിൽ നടന്ന സമ്മേളനം കേന്ദ്രകമ്മറ്റി അംഗം ദിനേശ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ അലി അധ്യക്ഷത വഹിച്ചു. മുസ്തഫ തേലക്കാട് പ്രവർത്തനറിപ്പോർട്ടും കേന്ദ്ര ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
എബി അലക്സ് (പ്രസി.), സുജിത്ത് തങ്കരാജൻ (സെക്ര.), മുരളീധരൻ (ട്രഷ.)
കേന്ദ്രകമ്മറ്റി അംഗങ്ങളായ ജിതേഷ് പട്ടുവം, മുത്തു കോഴിക്കോട്, രക്ഷാധികാരി സമിതി അംഗം പ്രമോദ് കോഴിക്കോട് എന്നിവർ സംസാരിച്ചു. എബി കൊട്ടാരക്കര രക്തസാക്ഷി പ്രമേയവും ശിഹാബ് പെരിന്തൽമണ്ണ അനുശോചന പ്രമേയവും സജേഷ് പാച്ചീരി മഠത്തിൽ, സുരേഷ് ബാബു മാന്തവാടി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സുജിത്ത് തങ്കരാജൻ (സെക്ര.), എബി അലക്സ് (പ്രസി.), മുരളീധരൻ (ട്രഷ.), അനിൽ കിളിമാനൂർ (ജീവകാരുണ്യ കൺവീ.) എന്നിവരെ തെരഞ്ഞെടുത്തു. ഹേമന്ദ് ഇരിങ്ങാലക്കുട സ്വാഗതവും സുജിത്ത് തങ്കരാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.