നോർക്ക കെയർ പ്ലസ് രജിസ്ട്രേഷൻ കാലാവധിഒരു മാസം കൂടി നീട്ടണം: ഒ.ഐ.സി.സി റിയാദ്
റിയാദ്: പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ്-സംരക്ഷണ പദ്ധതി നോർക്ക കെയർ പ്ലസിൽ അംഗത്വം നേടുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിനൽകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ 2026 സെപ്റ്റംബർ 18 വരെയാണ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനുള്ള കാലാവധി. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കരയും ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളിയും ചേർന്ന് കേരള മുഖ്യമന്ത്രിയും പ്രവാസി കേരളീയരുടെ കാzര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ വി.ഡി. സതീശന് ഇ-മെയിൽ മുഖേന നിവേദനം അയച്ചു.
പദ്ധതിയിൽ ചേരാൻ വലിയ താൽപര്യമുണ്ടെങ്കിലും അർഹരായ നിരവധി പ്രവാസികൾക്ക് ഇതുവരെ നോർക്ക ഐഡി കാർഡ് ലഭിക്കാത്തതാണ് പ്രധാന തടസ്സമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. പദ്ധതി രജിസ്ട്രേഷന് നോർക്ക ഐഡി നിർബന്ധമായതിനാൽ ആദ്യം ഐഡി കാർഡ് നേടുകയും തുടർന്ന് ഇൻഷുറൻസിൽ അംഗത്വം എടുക്കുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കാൻ നിലവിലെ സമയപരിധി അപര്യാപ്തമാണ്.
അടുത്തിടെ സെൻട്രൽ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നോർക്ക കെയർ പ്ലസ് ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചിരുന്നു. കൗണ്ടറുകൾ വഴി മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും, നോർക്ക ഐഡി ഇല്ലാത്തതിനാൽ പലർക്കും എൻറോൾമെൻറീ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിെൻറ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ഉയർന്നത്.
വരും ആഴ്ചകളിൽ റിയാദിെൻറ വിവിധ ഭാഗങ്ങളിൽ എൻറോൾമെൻറ്, ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സെൻട്രൽ കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. കാലാവധി നീട്ടി നൽകുന്നത് കൂടുതൽ പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കാൻ സഹായിക്കും. പ്രവാസി ക്ഷേമം മുൻനിർത്തി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വിഷയത്തിൽ അനുകൂലമായ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.