ജിയാ അബീഷ് (കൺ.), ബെറ്റ്സി ജോസഫ് (ജോ. കൺ.), നീതു നജീബ് (ട്രഷ.)
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വനിതാവിഭാഗമായ ‘പി.ജെ.എസ് ലേഡീസ് വിങ്ങി’െൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിയാ അബീഷ് (കൺവീനർ), ബെറ്റ്സി ജോസഫ് (ജോ. കൺ.), നീതു നജീബ് (ട്രഷറർ), അനില മാത്യു, ലിയാ ജെനി, സുശീല ജോസഫ്, സൈന അലി, ഷീജ ഷാജി, സുജ എബി, ജിഷ വിനോദ് എന്നിവരാണ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്.
പി.ജെ.എസ് കേന്ദ്ര ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന കൺവെൻഷനിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. നിലവിലുള്ള സാമൂഹികക്ഷേമ പദ്ധതികൾക്ക് പുറമെ, സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്ന പുതിയ പരിപാടികൾ കൂടി ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി വനിതകൾക്കായി സാഹിത്യ മത്സരങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ജിദ്ദയിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന പി.ജെ.എസ് അംഗങ്ങളായ നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലേഡീസ് വിങ് നേതൃത്വം നൽകും. പി.ജെ.എസ് പ്രസിഡൻറ് മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, സിയാദ് പടുതോട്, മനു പ്രസാദ്, ദിലീഫ് ഇസ്മാഈൽ, അയൂബ് ഖാൻ പന്തളം എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.