കനിവ് സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികൾ
ദമ്മാം: കനിവ് സാംസ്കാരിക വേദിയുടെ വാർഷിക പൊതുയോഗം ഖോബാർ കാസാ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ബിജു ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കിഴക്കൻ പ്രവിശ്യയിലെ നാടക-സിനിമാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് ഉതുപ്പ് മുഖ്യ അതിഥിയായിരുന്നു. സെക്രട്ടറി ഷിജു ജോൺ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോൺ രാജു വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരികളായ ഷാജി വി. മാത്യു, ബിനോയ് ടി. കോശി എന്നിവർ സംസാരിച്ചു.
തുടർന്ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഷിജു ജോൺ കലയപുരം (പ്രസി.), ബിജു വർഗീസ്, സിജു വർഗീസ് (വൈ. പ്രസി.), അജു കെ. ജോൺ (ജന. സെക്ര.), ജോൺ രാജു (ട്രഷ.), റോബിൻ ടൈറ്റസ്, സാജൻ മാത്യു, സാജൻ ബേബി (ജോ. സെക്ര.), ജിബി തമ്പി, ബിജി ഡാനിയേൽ (ജീവകാരുണ്യ കൺ.) എന്നീ പ്രധാന ഭാരവാഹികളെയും, 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ഷാജി പത്തിച്ചിറ, ബിനോ കോശി, ബിജു ബേബി എന്നിവർ രക്ഷാധികാരികളും ജേക്കബ് ഉതുപ്പ് അഡ്വൈസറി ബോർഡ് അംഗവുമാണ്. ട്രഷറർ ജോൺ രാജു സ്വാഗതവും ബിജു വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.