മുഹമ്മദ് നൗഷാദ് കണ്ണൂർ (പ്രസി.), അബ്ദുൽ ശുക്കൂർ
ചക്കരക്കൽ (സെക്ര.), സയ്യിദ് അൻവർ (ട്രഷ.)
റിയാദ്: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നസീം-റൗദ ഇസ്ലാഹി സെന്ററിന് 2025-27ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹമ്മദ് നൗഷാദ് കണ്ണൂർ (പ്രസി.), അബ്ദുൽ ശുകൂർ ചക്കരക്കൽ (സെക്ര.), സയ്യിദ് അൻവർ (ട്രഷ.), ഒമർ ഷെരിഫ്, അബ്ദുൽ റഹീം (വൈ. പ്രസി.), ശിഹാബ് തളിപ്പറമ്പ, മുഫീദ് കണ്ണൂർ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര കൗൺസിലർമാരായി അബ്ദുൽ റഹീം, ഇക്ബാൽ കൊല്ലം, അഷ്റഫ് തേനാരി എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ശിഹാബ് തളിപ്പറമ്പ, നൗഷാദ് കണ്ണൂർ (ക്യു.എച്ച്.എൽ.സി), അബൂബക്കർ, അഷ്റഫ് വയനാട് (ദഅവ ആൻഡ് ജാമിഅ അൽ ഹിന്ദ്), സഈദ്, മുഹമ്മദ് പട്ടാമ്പി (നിച്ച് ഓഫ് ട്രൂത്ത് ആൻഡ് പബ്ലിക്കേഷൻ), സയ്ദ് അൻവർ, മുഫീദ് കണ്ണൂർ (സോഷ്യൽ വെൽഫെയർ), നദീർ കണ്ണൂർ (ക്രിയേറ്റിവ് ഫോറം), അഹമ്മദ് റസ്സൽ (ഐ.ടി), ശഹ്ജാസ്, സഈദ്, മുഫീദ് കണ്ണൂർ (യൂത്ത് വിങ്) എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ഒമർ ഷെരിഫ്, അഹമ്മദ് റസ്സൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.