അമീർ സാബു (പ്രസി.), സാജിദ് കാഞ്ഞങ്ങാട് (സെക്ര.), ജലീൽ തൃശ്ശൂർ (ട്രഷ.)
ഇസ്കാൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്കാൻ ഇസ്ലാഹി സെന്ററിന് 2025-27ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ സാബു (പ്രസി.), മുനീർ കണ്ണൂർ, റിസ്വാൻ മാംഗ്ലൂർ (വൈ. പ്രസി.), സാജിദ് കാഞ്ഞങ്ങാട് (സെക്ര.), ഫസ്വീഹ്, മിസ്അബ് (ജോ. സെക്ര.), ജലീൽ തൃശൂർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
കേന്ദ്ര കൗൺസിലർമാരായി ജലീൽ തൃശൂർ, മിസ്അബ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അൻസാർ അലി ആലുവ (ക്യു.എച്ച്.എൽ.സി), റിസ്വാൻ മാംഗ്ലൂർ, ഹബീബ് കുനിയിൽ, മുനീർ കണ്ണൂർ, സിദ്ദീഖ് കണ്ണൂർ (ദഅവ ആൻഡ് ജാമിഅ അൽ ഹിന്ദ്), ഷാനവാസ് (നിച്ച് ഓഫ് ട്രൂത്ത് ആൻഡ് പബ്ലിക്കേഷൻ), റിംഷാദ്, ശാരിക് (സോഷ്യൽ വെൽഫെയർ), ഫസ്വീഹ് (ക്രിയേറ്റിവ് ഫോറം), ജലീൽ തൃശൂർ (ഐ.ടി), മിസ്അബ്, അബ്ദുൽ റഊഫ്, മജ്റൂഫ് (യൂത്ത് വിങ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർ മുജീബ് പൊകോട്ടൂർ, ക്യു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, ദഅ്വ കൺവീനർ അബ്ദുല്ല അൽ ഹികമി, ഇസ്ലാഹി സെൻറർ പ്രസിഡൻറ് അമീർ സാബു, സെക്രട്ടറി സാജിദ് കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.