നവോദയ കലാ സാംസ്കാരിക വേദി നാലാമത് കാരംസ് ടൂർണമെൻറ് ജേതാക്കളായ അൻസാർ-നിസാം ടീം ട്രോഫിയുമായി
റിയാദ്: നവോദയ കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച നാലാമത് കാരംസ് ടൂർണമെൻറിൽ അൻസാർ-നിസാം ടീം ജേതാക്കളായി. ഫ്രണ്ട്‌സ് ഫോർ എവർ ടീമിെൻറ ഷംസീർ-ലത്തീഫ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. അഞ്ച് സെറ്റുകൾ നീണ്ട വാശിയേറിയ കലാശപ്പോരാട്ടത്തിൽ ആദ്യ രണ്ടു സെറ്റുകൾ നേടി ഷംസീർ-ലത്തീഫ് ടീം മുൻകൈ നേടിയെങ്കിലും, തൊട്ടടുത്ത മൂന്ന് സെറ്റുകൾ തുടർച്ചയായി കരസ്ഥമാക്കി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് അൻസാർ-നിസാം ടീം വിജയികളുടെ ട്രോഫി സ്വന്തമാക്കിയത്.
മൊത്തം 13 ടീമുകളാണ് ഡബിൾസ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് നവോദയ ഭാരവാഹികൾ ട്രോഫിയും മെഡലുകളും കൈമാറി. മത്സരത്തിന് മുന്നോടിയായി നടന്ന പൊതുയോഗം ന്യൂഏജ് സാംസ്‌കാരിക വേദി ഭാരവാഹി സമീർ ഉദ്‌ഘാടനം ചെയ്തു. നവോദയ പ്രസിഡൻറ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതം ആശംസിച്ചു. ബാബുജി കടയ്ക്കൽ, റസ്സൽ, നജിം കൊച്ചുകലുങ്ക്, ഷൈജു പച്ച എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് മത്സരത്തിെൻറ ഫസ്റ്റ് ബോർഡ് സ്‌ട്രൈക് നിർവഹിച്ചതോടെയാണ് പോരാട്ടങ്ങൾക്ക് തുടക്കമായത്. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത് എന്നിവരും മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. ശ്രീരാജ്, അജയൻ, ജിതിൻ വാലപ്പൻ, റസ്സൽ മഠത്തിപ്പറമ്പിൽ, രതീഷ്, കുമ്മിൾ സുധീർ എന്നിവരാണ് ടൂർണമെൻറിലെ മത്സരങ്ങൾ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.