നാഷനൽ സൗദി ഡ്രൈവേഴ്സ് ഗ്രൂപ് റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: നാഷനൽ സൗദി ഡ്രൈവേഴ്സ് ഗ്രൂപ് റിയാദിലും ദമ്മാമിലും ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്ന ഇഫ്താർ മീറ്റിൽ സലിം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സഹീർ തങ്ങൾ കാസർകോട് ഉദ്ഘാടനം ചെയ്തു.
പുഷ്പരാജൻ (ഇന്ത്യൻ എംബസി) മുഖ്യാതിഥിയായി. ഗഫൂർ കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. എൻജി. റഫീഖ് കൊച്ചുകുറ്റിയിൽ റമദാൻ സന്ദേശം നൽകി. അബ്ദുൽ സലീം അർത്തിയിൽ, നാസർ ലൈസ്, ഷമീർ, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. സുലൈമാൻ പൂന്തുറ സ്വാഗതവും നൗഷാദ് വർക്കല നന്ദിയും പറഞ്ഞു.
അലി ബീമാപ്പള്ളി, സുൽഫി ബീമാപ്പള്ളി, നിസാർ പുനലൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദമ്മാമിൽ റോസ് ഗാർഡൻ ഹോട്ടലിൽ നടന്ന സംഗമത്തിൽ അൻസർ പന്മന അധ്യക്ഷത വഹിച്ചു. പോൾ (ബദർ ഹോസ്പിറ്റൽ) മുഖ്യാതിഥിയായി. മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ഹംസ ചാവക്കാട് സ്വാഗതവും നവാസ് പൂവാർ നന്ദിയും പറഞ്ഞു. അൻസർ കരുനാഗപ്പള്ളി, ഷാഫി ചാവക്കാട് എന്നിവർ സംസാരിച്ചു. ഹൈദർ മംഗലാപുരം, നൗഷാദ് പുത്തൻതെരുവ്, അസ്കർ റഹീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.