റിയാദ്: ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിക്കും.
സൗദി അറേബ്യയിലുടനീളമുള്ള സർവകലാശാലകളിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി, അബുൽ കലാം ആസാദിെൻറ പൈതൃകത്തെ ആദരിക്കുന്നതിനും സൗദിയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി മാറും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോടെക്നോളജി, ഇൻഡസ്ട്രി-അക്കാദമിക സഹകരണം തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.