അ​ലി കാ​ഞ്ഞി​രാ​യ് എ​ട​ക്ക​ര (പ്ര​സി.), പ്ര​താ​പ​ന്‍ കോ​ട്ടു​ക​ല്‍ (ജ​ന. സെ​ക്ര.), ജ​സ്​​റ്റി​ന്‍ രാ​ജ് ക​ന്യാ​കു​മാ​രി (ട്ര​ഷ.), റ​ഷീ​ദ് കൊ​ല്ലം (ര​ക്ഷാ​ധി​കാ​രി1), സു​ഭാ​ഷ് കൊ​ല്ലം (ര​ക്ഷാ​ധി​കാ​രി2)

ന​ജ്‌​റാ​ൻ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു

ന​ജ്‌​റാ​ൻ: ന​ജ്റാ​ന്‍ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ന​ജ്റാ​ന്‍ ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍’ (എ​ൻ.​ഐ.​സി.​എ) രൂ​പ​വ​ത്​​ക​രി​ച്ചു. മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍ക്ക് താ​ങ്ങാ​യി ക​ലാ-​സാം​സ്‌​കാ​രി​ക, സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​മാ​കാ​നാ​ണ് ഈ ​പു​തി​യ കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന തൊ​ഴി​ല്‍പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, നി​യ​മ​സ​ഹാ​യം, ആ​രോ​ഗ്യ പ​രി​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ എ​ൻ.​ഐ.​സി.​എ സ​ജീ​വ​മാ​യി ഇ​ട​പെ​ടും. കൂ​ടാ​തെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്കാ​യി സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ള്‍ക്കാ​യി വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ളും സം​ഘ​ട​ന​യു​ടെ വ​രാ​നി​രി​ക്കു​ന്ന ക​ര്‍മ്മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ന​ജ്റാ​നി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ ഐ​ക്യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും വ​ര്‍ദ്ധി​പ്പി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. യോ​ഗ​ത്തി​ൽ അ​ലി എ​ട​ക്ക​ര, പ്ര​താ​പ​ന്‍ കോ​ട്ടു​ക​ല്‍, റ​ഷീ​ദ് കൊ​ല്ലം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി അ​ലി കാ​ഞ്ഞി​രാ​യ് എ​ട​ക്ക​ര (പ്ര​സി.), വീ​ര​സി​മ്മ​ന്‍, സ​ല്‍മാ​ന്‍ മു​ക്കം (വൈ. ​പ്ര​സി.), പ്ര​താ​പ​ന്‍ കോ​ട്ടു​ക​ല്‍ (ജ​ന. സെ​ക്ര.), ഹ​സീം ഖാ​ന്‍ ഹൈ​ദ​രാ​ബാ​ദ് (ജോ. ​സെ​ക്ര.), ജ​സ്​​റ്റി​ന്‍ രാ​ജ് ക​ന്യാ​കു​മാ​രി (ട്ര​ഷ.), റ​ഷീ​ദ് കൊ​ല്ലം, സു​ഭാ​ഷ് കൊ​ല്ലം (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള​ട​ക്കം 11 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Najran Indian Cultural Association formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.