ഇന്ത്യൻ ഇസ്ലാഹി സെൻറർ കിഴക്കൻ മേഖല കൺവെൻഷൻ നാഷനൽ കമ്മിറ്റി ട്രഷറർ അബൂബക്കർ മേഴത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ഇന്ത്യൻ ഇസ്ലാഹി സെൻറർ (കെ.എൻ.എം) സൗദി നാഷനൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കിഴക്കൻ മേഖലയിലെ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഇസ്ലാമിക പ്രബോധന രംഗത്ത് നൂതന പരിപാടികൾ ആവിഷ്കരിക്കുക, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുക, അന്ധവിശ്വാസങ്ങൾ, അധാർമികതകൾ, നിരീശ്വര-ലിബറൽ പ്രസ്ഥാനങ്ങളുടെ വിമർശനങ്ങൾ എന്നിവയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ പ്രവർത്തകരെ സജ്ജരാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
സൗദി ദേശീയ സമിതി ട്രഷറർ അബൂബക്കർ മേഴത്തൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ദമ്മാമിൽ നിന്നുള്ള യു. സകരിയ മങ്കട അധ്യക്ഷത വഹിച്ചു. ‘തൗഹീദീ സംഘത്തിെൻറ നേതൃത്വവും ബാധ്യതകളും’ എന്ന വിഷയത്തിൽ ദേശീയ സമിതി ജനറൽ സെക്രട്ടറി മുഹമ്മദ് കബീർ സലഫി മുഖ്യപ്രഭാഷണം നടത്തി.
‘പ്രവാസത്തിലെ പ്രബോധന സാധ്യതകൾ’ എന്ന വിഷയത്തിൽ ഹിദായ ജാലിയാത്ത് ഈസ്റ്റേൺ പ്രബോധകനും ദേശീയ സമിതി വൈസ് പ്രസിഡൻറുമായ അജ്മൽ മദനി ക്ലാസെടുത്തു. കേരള സർക്കാരിെൻറ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോ ഹണ്ടി’നെ അഭിനന്ദിക്കുന്ന പ്രമേയം കൺവെൻഷൻ അവതരിപ്പിച്ചു.
കാമ്പസുകളെ ലഹരിമുക്തമാക്കാൻ ജനകീയ പ്രതിരോധം ആവശ്യമാണെന്നും ഡ്രഗ് മാഫിയകൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും റീഹാബിലിറ്റേഷൻ സെൻററുകൾ സ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അഖ്റബിയ, അൽ ഖോബാർ, അൽ അഹ്സ, ദമ്മാം, ഖത്വീഫ്, റാസ്തനൂറ, ജുബൈൽ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. മൊയ്തീൻ കിഴിശ്ശീരി, അബ്ദുസ്സമദ് വിളയിൽ, മുഹമ്മദ് ശരീഫ് കൊല്ലം, അയൂബ് സുല്ലമി, ഡോ. മുഹമ്മദ് മനാഫ്, അബ്ദുസ്സമദ് കരിഞ്ചാപ്പാടി, അൻവർ പൊന്മള, എ.എ. സലീം റഹീമ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അൽ ഖോബാർ ഇസ്ലാഹി സെൻറർ എക്സിക്യുട്ടീവ് അംഗങ്ങൾ മേൽനോട്ടം വഹിച്ചു. ഗസാലി ബറാമി (ജുബൈൽ) സ്വാഗതവും ഉസ്മാൻ (അഖ്റബിയ) നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.