ജി​ദ്ദ വാ​യ​ന​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച പ്ര​തി​വാ​ര വാ​യ​നാ​നു​ഭ​വ വേ​ദി​യി​ൽ കെ.​ടി.​എ. മു​നീ​ർ പു​സ്ത​കാ​വ​ലോ​ക​നം ന​ട​ത്തു​ന്നു 

അക്ഷരപ്രേമികൾ ഒത്തുചേർന്നു; ജിദ്ദ വായനക്കൂട്ടം പുസ്തക ചർച്ച ശ്രദ്ധേയമായി

ജി​ദ്ദ: ദേ​ശീ​യ വാ​യ​ന മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ വാ​യ​ന​ക്കൂ​ട്ട​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​വാ​ര വാ​യ​നാ​നു​ഭ​വ വേ​ദി സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ബാ​ബു എ​ബ്ര​ഹാ​മി​െൻറ ‘ക​മ്പി​ളി​ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ച​ർ​ച്ച. കെ.​ടി.​എ. മു​നീ​ർ ച​ട​ങ്ങി​ൽ പു​സ്ത​കാ​വ​ലോ​ക​നം ന​ട​ത്തി സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യി​ട്ട പി.​എ​ൻ. പ​ണി​ക്ക​ർ സ​മൂ​ഹ​ത്തി​ൽ സൃ​ഷ്​​ടി​ച്ച വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ അ​നി​ർ​വ​ച​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​െൻറ പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. വാ​യ​ന​യ്ക്ക് ഒ​രി​ക്ക​ലും അ​വ​സാ​ന​മി​ല്ലെ​ന്നും, ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും പു​തി​യ പു​തി​യ ത​ല​ങ്ങ​ളി​ലൂ​ടെ വാ​യ​ന കൂ​ടു​ത​ൽ ക​രു​ത്തോ​ടെ വ​ള​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന സ​ജീ​വ​മാ​യ ച​ർ​ച്ച​യി​ൽ നാ​സ്സ​ർ സൈ​ൻ, സാ​കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, നൗ​ഷാ​ദ് അ​ടൂ​ർ, നാ​സി​മു​ദ്ധീ​ൻ മ​ണ​നാ​ക്ക്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, പ്രി​ൻ​സാ​ദ് പാ​റാ​യി, അ​ബ്​​ദു​ൽ കാ​ദ​ർ ക​ള്ളി​വ​ള​പ്പി​ൽ, അ​ൻ​വ​ർ ബാ​ബു ചോ​ക്കാ​ട്, ശ​റ​ഫു​ദ്ധീ​ൻ പാ​ല​ക്കാ​ട്, അ​നി​ൽ മു​ഹ​മ്മ​ദ് അ​മ്പ​ല​പ്പ​ള്ളി, ഗ​ഫൂ​ർ വ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്ത് വാ​യ​ന​യും സാ​ഹി​ത്യ സം​വാ​ദ​ങ്ങ​ളും സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ വാ​യ​ന​ക്കൂ​ട്ട​ത്തി​െൻറ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ തു​ട​ർ​ന്നും സ​ഹാ​യി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Literary lovers gather; Jeddah Reading Group book discussion becomes notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.