വേ​ന​ൽ ക​ന​ക്കു​ന്നു: ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി റി​യാ​ദ് ട്രാ​ഫി​ക് വ​കു​പ്പ്, വാ​ഹ​ന ട​യ​റു​ക​ൾ പ​രി​ശോ​ധി​ക്ക​ണം

റി​യാ​ദ്: വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട് ക​ഠി​ന​മാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി സൗ​ദി ട്രാ​ഫി​ക് വ​കു​പ്പ്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും വാ​ഹ​ന ഉ​ട​മ​ക​ൾ കൃ​ത്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പ​തി​വ് ട​യ​ർ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

ട​യ​റു​ക​ളി​ലെ വാ​യു​മ​ർ​ദ്ദം നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ലാ​ണോ എ​ന്ന് പ​തി​വാ​യി പ​രി​ശോ​ധി​ക്കു​ക​യും ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് സു​ര​ക്ഷ​യു​ടെ ആ​ദ്യ പ​ടി​യാ​ണ്. ട​യ​റു​ക​ളി​ലെ തേ​യ്മാ​ന​ങ്ങ​ളോ മ​റ്റ് കേ​ടു​പാ​ടു​ക​ളോ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ നി​ശ്ചി​ത ശേ​ഷി​ക്ക് അ​പ്പു​റം ഓ​വ​ർ​ലോ​ഡ് ക​യ​റ്റു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. അ​മി​ത​ഭാ​രം ട​യ​റു​ക​ളി​ൽ വ​ലി​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും, ക​ടു​ത്ത ചൂ​ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത് ട​യ​ർ പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​രോ വാ​ഹ​ന​ത്തി​ന്റെ​യും ത​ര​ത്തി​നും നി​ർ​ദി​ഷ്ട സ​വി​ശേ​ഷ​ത​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള ട​യ​റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും അ​ധി​കൃ​ത​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ​ക്കോ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കോ പൊ​രു​ത്ത​പ്പെ​ടാ​ത്ത ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ സു​ര​ക്ഷ​ഭീ​ഷ​ണി​യാ​ണെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Summer: Riyadh Traffic Department issues strict warning, asks drivers to check their tires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.