ഫി​റോ​സ്

കൊ​യി​ലാ​ണ്ടി

ജി​ദ്ദ

നി​യ​മ​ത്തി​െൻറ വ​ഴി​യി​ൽ ന​ട​ന്നാ​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​മോ?

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ​മൂ​ഹ​ത്തെ മ​ത​പ​ര​മാ​യി പി​ള​ർ​ത്താ​ൻ ബോ​ധ​പൂ​ർ​വം നി​ർ​മി​ച്ച ‘കാ​ഫി​ർ’ സ്ക്രീ​ൻ​ഷോ​ട്ട് കേ​വ​ലം സൈ​ബ​ർ പോ​സ്​​റ്റ​ല്ല, മ​റി​ച്ച് നാ​ടി​െൻറ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ തൊ​ടു​ത്തു​വി​ട്ട ഒ​രാ​യു​ധ​മാ​യി​രു​ന്നു. ഇ​ത്ത​രം ഛിദ്ര​ശ​ക്തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​ത് ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​െൻറ​യും നി​യ​മ​പാ​ല​ക​രു​ടെ​യും ബാ​ധ്യ​ത​യാ​ണ്. എ​ന്നാ​ൽ, ഭ​ര​ണാ​ധി​കാ​ര​ത്തി​െൻറ ത​ണ​ലി​ൽ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​നും ഭീ​ഷ​ണി​യി​ലൂ​ടെ സ​ത്യ​ത്തെ നേ​രി​ടാ​നു​മാ​ണ് ഇ​വി​ടെ ശ്ര​മം ന​ട​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രോ അ​നു​ഭാ​വി​ക​ളോ ആ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ പൊ​ലീ​സ് നി​സ്സം​ഗ​ത പാ​ലി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സ്വ​ന്തം രാ​ഷ്​​ട്ര​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​യ​മ​ത്തെ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ഈ ​സ​മീ​പ​നം ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.

തു​ട​ർ​ന്നു​വ​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ന്വേ​ഷ​ണ​ത്തി​െൻറ കു​ന്ത​മു​ന ചെ​ന്നു​നി​ൽ​ക്കു​ന്ന​ത് സി.​പി.​എ​മ്മി​െൻറ അ​ണി​ക​ളി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​പ്പോ​ൾ ഇ​ത് കേ​വ​ലം ‘കെ​ട്ടു​ക​ഥ’​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്ന​ത് ജ​ന​മ​ധ്യ​ത്തി​ൽ അ​വ​രെ പ​രി​ഹാ​സ്യ​രാ​ക്കു​ക​യേ ഉ​ള്ളൂ. ഈ ​കേ​സി​ൽ നീ​തി​ക്കു​വേ​ണ്ടി ശ​ബ്​​ദ​മു​യ​ർ​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്കും നി​യ​മ​പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ബ്​​ദു​ല്ല പാ​റ​ക്ക​ൽ എം.​എ​ൽ.​എ​ക്കു​മെ​തി​രെ സി.​പി.​എ​മ്മി​െൻറ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഭാ​ര​വാ​ഹി ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​ണ്ടാ​യി.

അ​വ​രെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഈ ​വെ​ല്ലു​വി​ളി സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ ജ​ന​ങ്ങ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഇ​വി​ടെ​യാ​ണ് ജ​നാ​ധി​പ​ത്യ കേ​ര​ളം ഗൗ​ര​വ​മാ​യി ചി​ന്തി​ക്കേ​ണ്ട ചോ​ദ്യം ഉ​യ​രു​ന്ന​ത്: ഈ ​നാ​ട്ടി​ൽ നി​യ​മ​ത്തി​െൻറ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ തെ​രു​വി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രാ​ക​ണോ?

യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ നി​യ​മ​പ​ര​മാ​യ വ​ഴി​ക​ൾ തേ​ടു​ന്ന​വ​രെ രാ​ഷ്​​ട്രീ​യ​മാ​യി ത​ട​യു​മെ​ന്ന് വെ​ല്ലു​വി​ളി​ക്കു​ന്ന​ത് ശു​ദ്ധ അ​രാ​ജ​ക​ത്വ​മാ​ണ്. ഷാ​ഫി പ​റ​മ്പി​ലോ അ​ബ്​​ദു​ല്ല പാ​റ​ക്ക​ലോ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല; വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​െൻറ പി​ന്നി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മാ​ത്ര​മാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ങ്ങ​നെ​യു​ള്ള​വ​രെ തെ​രു​വി​ൽ നേ​രി​ടു​മെ​ന്ന് പ​റ​യു​ന്ന​ത് ‘ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ​യാ​ണ്’ എ​ന്ന് പ​രോ​ക്ഷ​മാ​യി സ​മ്മ​തി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​യു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സി.​പി.​എ​മ്മി​െൻറ ഈ ​അ​റു​വ​ഷ​ള​ൻ നി​ല​പാ​ടു​ക​ളും ന്യാ​യീ​ക​ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല എ​ന്ന് അ​വ​ർ ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണ്.

Tags:    
News Summary - Will freedom of movement be lost if I follow the law?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.