പു​രു​ഷ​ന്മാ​ർ​ക്കാ​യി കേ​ര​ള ക​ലാ​സാ​ഹി​തി ജി​ദ്ദ​യി​ൽ ഒ​രു​ക്കി​യ ‘ന​ള​പാ​ച​കം’ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

പാചകപ്പുരയിൽ പുരുഷന്മാർ; ജിദ്ദയിൽ വേറിട്ട രുചിമത്സരം

ജി​ദ്ദ: പാ​ച​ക​ത്തി​ൽ കു​ടും​ബ​നാ​ഥ​ന്മാ​ർ ഒ​ട്ടും പി​ന്നി​ല​ല്ലെ​ന്ന് തെ​ളി​യി​ച്ച് കേ​ര​ള ക​ലാ​സാ​ഹി​തി​യു​ടെ ‘ന​ള​പാ​ച​കം’ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. പു​രു​ഷ​ന്മാ​ർ​ക്ക് പാ​ച​ക​ത്തോ​ടു​ള്ള താ​ല്പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ട​ന​യി​ലെ പു​രു​ഷ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ദ്ദ ഹ​റാ​സാ​ത്തി​ൽ ഈ ​വേ​ദി ഒ​രു​ക്കി​യ​ത്. ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്, എ​സ്‌.​എം.​ജി ലോ​ജി​സ്​​റ്റി​ക്സ്, മ​ക്ക ഹൈ​പ​ർ മാ​ർ​ക്ക​റ്റ്, വി​ജ​യ് മ​സാ​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അം​ഗ​ങ്ങ​ളെ അ​ഞ്ച് ടീ​മു​ക​ളാ​യി തി​രി​ച്ച് ഓ​രോ ടീ​മും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ ത​ത്സ​മ​യം പാ​ച​കം ചെ​യ്ത് ക​മ​നീ​യ​മാ​യി ഡി​സ്പ്ലേ ചെ​യ്തു. ടീം ​എ യി​ൽ സാ​ജ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​വാ​ന​ന്ദ​ൻ, റ​സി​ൻ, അ​സ്‌​ലം, ബി​ജേ​ഷ്, സു​മീ​ർ, അ​ഭി, സി​ദ്ധാ​ർ​ഥ്, ജം​നി​ഷ് എ​ന്നി​വ​രും, ഡാ​ർ​വി​ൻ ന​യി​ച്ച ബി ​ടീ​മി​ൽ സ​ന്തോ​ഷ്, മോ​ഹ​ൻ ബാ​ല​ൻ, ല​ത്തീ​ഫ്, റാ​സി​ക്, ഹ​രി, സ​ജു എ​ന്നി​വ​രും അ​ണി​നി​ര​ന്നു. സി ​ടീം ന​യി​ച്ച അ​ഷ​റ​ഫ് കു​ന്ന​ത്തി​നൊ​പ്പം അ​ല​വി, പ്ര​കാ​ശ​ൻ, ഷാ​ഹി​ർ, അ​ജ്മ​ൽ, നാ​ഫി​സ്, വീ​രാ​ൻ​കു​ട്ടി എ​ന്നി​വ​രും, ഡി ​ടീ​മി​നെ ന​യി​ച്ച മാ​ത്യു​വി​നോ​ടൊ​പ്പം ദി​ജേ​ഷ്, ശ​ര​ത്, രാ​ജേ​ഷ്, ജോ​ൺ​സ​ൺ, സൂ​ര​ജ്, സ​നൂ​പ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. നൗ​ഷാ​ദ് ന​യി​ച്ച ടീം ​ഇ​യി​ൽ ഷാ​ന​വാ​സ്, ഷാ​ജ​ഹാ​ൻ, ജെ​ഫ്തി​ക​ർ, സ​ജി, സ​മീ​ർ, ഫ​സ്‌​ലി​ൻ എ​ന്നി​വ​രാ​ണ് അ​ണി​ചേ​ർ​ന്ന​ത്.

പാ​ച​ക മ​ത്സ​ര​ത്തി​നൊ​പ്പം ത​ന്നെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി നി​ര​വ​ധി ഗെ​യി​മു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. കേ​ര​ള ക​ലാ​സാ​ഹി​തി ര​ക്ഷാ​ധി​കാ​രി മു​സാ​ഫി​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് അ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​ർ​വി​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് വ​ട​വ​ട്ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Men in the kitchen; A unique tasting competition in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 10:27 GMT