ഇ​ബ്രാ​ഹീം കു​ട്ടി സൈ​നു​ദ്ദീ​ൻ റാ​വു​ത്ത​റി​ന് ഉം​ലു​ജി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മൂ​ന്ന് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം; നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി ഉം​ലു​ജി​ലെ ‘ബ​ലീ​ല​ക്ക’

യാം​ബു: സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ്നേ​ഹ​വും സൗ​ഹൃ​ദ​വും സ​മ്മാ​നി​ച്ച മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ഇ​ബ്രാ​ഹീം കു​ട്ടി സൈ​നു​ദ്ദീ​ൻ റാ​വു​ത്ത​ർ 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ലം സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്ത അ​ദ്ദേ​ഹ​ത്തെ സ്വ​ദേ​ശി​ക​ൾ ‘ബ​ലീ​ല’ എ​ന്നും മ​ല​യാ​ളി​ക​ൾ ഏ​റെ സ്നേ​ഹ​ത്തോ​ടെ ‘ബ​ലീ​ല​ക്ക’ എ​ന്നു​മാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

 

ഇ​ബ്രാ​ഹീം കു​ട്ടി സൈ​നു​ദ്ദീ​ൻ റാ​വു​ത്ത​ർ

തു​ട​ക്ക​ത്തി​ൽ ദ​മ്മാ​മി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ഇ​ബ്രാ​ഹീം കു​ട്ടി വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഉം​ലു​ജി​ൽ എ​ത്തു​ന്ന​ത്. ഇ​വി​ടെ വെ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വാ​സം പു​തി​യൊ​രു വ​ഴി​ത്തി​രി​വി​ലേ​ക്ക് മാ​റു​ന്ന​ത്. ഉം​ലു​ജി​ലെ​ത്തി​യ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സൈ​ക്കി​ളി​ൽ ക​ട​ല വി​ൽ​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

സാ​ധാ​ര​ണ​യാ​യി സൗ​ദി​യി​ൽ ക​ട​ല ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ജ​ന​പ്രി​യ ഭ​ക്ഷ​ണ​വി​ഭ​വ​ത്തെ​യാ​ണ് ‘ബ​ലീ​ല’ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഇ​ബ്രാ​ഹീം കു​ട്ടി​യു​ടെ പ​ക്ക​ൽ നി​ന്നും സ്ഥി​ര​മാ​യി ക​ട​ല വാ​ങ്ങി​യി​രു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ​യും സ്നേ​ഹ​പൂ​ർ​വം ‘ബ​ലീ​ല’ എ​ന്ന് വി​ളി​ച്ചു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ‘ബ​ലീ​ല​ക്ക’​യാ​യി മാ​റി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ഉം​ലു​ജി​ലെ ക​ട​ല വി​ൽ​പ​ന അ​വ​സാ​നി​പ്പി​ച്ച ഇ​ബ്രാ​ഹീം കു​ട്ടി, പി​ന്നീ​ട് വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ത​െൻറ 72-ാം വ​യ​സ്സി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യാ​ൻ തീ​രു​മാ​നി​ച്ച​ത്. സ്വ​ദേ​ശി​ക​ളു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദ​ത്തി​െൻറ​യും മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യു​ള്ള ഹൃ​ദ്യ​മാ​യ ബ​ന്ധ​ത്തി​െൻറ​യും ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ നെ​ഞ്ചി​ലേ​റ്റി​യാ​ണ് ഈ ​വ​യോ​ധി​ക​ൻ പ്ര​വാ​സ​മ​ണ്ണി​ൽ നി​ന്നും വി​മാ​നം ക​യ​റു​ന്ന​ത്.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ബ്രാ​ഹീം കു​ട്ടി​ക്ക് ഉം​ലു​ജി​ലെ വി​വി​ധ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ക​യും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ആ​യി​ഷ​യാ​ണ് ഭാ​ര്യ. ഷീ​ബ, ഷീ​ജ, ഷൈ​ല, മു​ഹ​മ്മ​ദ് ഷാ, ​ക​രീം ഷാ ​എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - After a three-decade exile; Returning home to ‘Balilaka’ in Umluj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.