എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം ആ​ദ്യ ആ​ഴ്​​ച​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

‘എടപ്പ’ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (എ​ട​പ്പ) റി​യാ​ദ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം ആ​ദ്യ ആ​ഴ്​​ച​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. മ​ല​സി​ലെ ഡൂ​സി ക​ഫേ​യി​ലാ​ണ്​ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​മ​ത്സ​ര​ത്തി​ന് പ്ര​വാ​സി​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​ദ്യ ആ​ഴ്ച​യി​ലെ പ്ര​വ​ച​ന​ങ്ങ​ളി​ൽ കൃ​ത്യ​ത പു​ല​ർ​ത്തി​യ 28 വി​ജ​യി​ക​ൾ​ക്കു​ള്ള ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത​ത്. സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ആ​ണ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. സ​മ്മാ​ന വി​ത​ര​ണ​ത്തി​ന് ശേ​ഷം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം കാ​ണി​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മു​ണ​ർ​ത്തി.

ഏ​റെ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​റും, വ​നി​താ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ലി​യ ഷ​ജീ​റും പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ ജേ​താ​ക്ക​ളാ​യി. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തോ​ടൊ​പ്പം ഒ​രു​ക്കി​യ ഈ ​പ​രി​പാ​ടി​യി​ൽ റി​യാ​ദി​ലെ നി​ര​വ​ധി ഫു​ട്ബാ​ൾ പ്രേ​മി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഓ​ർ​ഗ​നൈ​സി​ങ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ജ​സീ​ർ കോ​ത​മം​ഗ​ലം, സ​ഹ​ൽ പെ​രു​മ്പാ​വൂ​ർ, മു​ഹ​മ്മ​ദ് ഉ​വൈ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം വ​രെ ദി​വ​സേ​ന​യു​ള്ള പ്ര​വ​ച​ന മ​ത്സ​ര​ങ്ങ​ൾ തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഓ​രോ ദി​വ​സ​ത്തെ​യും മ​ത്സ​ര വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നൊ​പ്പം, ടൂ​ർ​ണ​മെൻറി​െൻറ ഒ​ടു​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റു​ക​ൾ നേ​ടു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ബ​മ്പ​ർ മെ​ഗാ സ​മ്മാ​ന​വും ന​ൽ​കും. 

Tags:    
News Summary - ‘Edappa’ World Cup Prediction Competition Winners Received Prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.