‘എന്റെ ഇഷ്ക് മദീന’ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തപ്പോൾ
റിയാദ്: റിച്ചൂസ് ബാനറിൽ ത്രീ ഐസ് മീഡിയ പുറത്തിറക്കിയ ‘എന്റെ ഇഷ്ക് മദീന’ എന്ന പുതിയ മ്യൂസിക്കൽ ആൽബം റിയാദിൽ പ്രകാശനം ചെയ്തു. ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ആൽബത്തിെൻറ രചയിതാവ് മജീദ് കെ.പി. പതിനാറുങ്ങൽ, കമർബാനു ടീച്ചർ, ഷിബു ഉസ്മാൻ, നാസർ വണ്ടൂർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ജയൻ കൊടുങ്ങല്ലൂർ, സിദ്ദീഖ് കല്ലുപറമ്പൻ, ഷൈജു പച്ച, ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, സൈഫ് കൂട്ടങ്ങൽ, ഖാലിദ് അൽ മദീന, റിജോസ്, ബാബു പട്ടാമ്പി സ്നേഹതീരം, ഫൈസൽ തമ്പലകോടാൻ, ഉമർ അമാൻത്ത്, അസ്ലം പാലത്ത്, അഷ്റഫ് ചെലമ്പ്ര, ഷാജഹാൻ കഞ്ഞീരപ്പള്ളി സംസാരിച്ചു. ഗഫൂർ എം. ഖയ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചത്. അഷ്റഫ് കെ.പി. പതിനാറുങ്ങൽ സംവിധാനം ചെയ്തു. ദൃശ്യങ്ങൾ പകർത്തിയത് ജലീൽ തിരൂരങ്ങാടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.