റി​യാ​ദി​ലെ അ​ൽ ആ​ലി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ‘സൃ​ഷ്​​ടി 2026’ 

കു​രു​ന്നു​ഭാ​വ​ന​ക​ളു​ടെ വി​സ്മ​യ​മാ​യി അ​ൽ ആ​ലി​യ സ്​​കൂ​ളി​ൽ ‘സൃ​ഷ്​​ടി 2026’

റി​യാ​ദ്: അ​ൽ ആ​ലി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ‘സൃ​ഷ്​​ടി 2026’ അ​റി​വി​െൻറ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും വി​സ്മ​യ​ലോ​കം തീ​ർ​ത്ത് ശ്ര​ദ്ധേ​യ​മാ​യി. കു​ഞ്ഞു​മ​ന​സ്സു​ക​ളി​ലെ ശാ​സ്ത്ര​ബോ​ധ​വും ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യ​വും സ​ർ​ഗാ​ത്മ​ക ഭാ​വ​ന​യും ഒ​ത്തു​ചേ​ർ​ന്ന പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശ​ക​ർ​ക്ക് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി.

ഡ്യൂ​ൺ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സം​ഗീ​ത അ​നൂ​പ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ക​വി​ത ല​താ ക​തി​രേ​ശ​െൻറ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റോ​ബി​ൻ കെ. ​ജോ​സ്, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ ശ്രീ​കാ​ന്ത് രാ​ധാ​കൃ​ഷ്ണ​ൻ, ശാ​ലി​നി നൈ​നാ​ൻ പ്ര​ദ​ർ​ശ​നം ഏ​കോ​പി​പ്പി​ച്ചു.

വി​വി​ധ ശാ​സ്ത്ര-​സാ​ങ്കേ​തി​ക, സാ​മൂ​ഹി​ക ശാ​സ്ത്ര, പ​രി​സ്ഥി​തി, ക​ലാ-​സ​ർ​ഗാ​ത്മ​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ്രോ​ജ​ക്റ്റു​ക​ളും മാ​തൃ​ക​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സാ​മൂ​ഹി​ക ശാ​സ്ത്രം, ഗ​ണി​തം, ക​മ്പ്യൂ​ട്ട​ർ, കൊ​മേ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളും വി​ജ്ഞാ​ന​വും വൈ​വി​ധ്യ​വും നി​റ​ഞ്ഞ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി എ​ക്സ്പോ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ശാ​സ്ത്രീ​യ ചി​ന്ത​യും അ​ന്വേ​ഷ​ണാ​ത്മ​ക​ത​യും പ്ര​തി​ഫ​ലി​പ്പി​ച്ചു. ഗ​ണി​ത വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ഗെ​യി​മു​ക​ളും പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത മാ​തൃ​ക​ക​ളും പ​ഠ​ന​ത്തെ കൂ​ടു​ത​ൽ വി​നോ​ദ​ക​ര​മാ​ക്കി. റോ​ബോ​ട്ടി​ക്സി​െൻറ​യും ഐ.​ടി. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും പു​തു​മ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ ക​മ്പ്യൂ​ട്ട​ർ വി​ഭാ​ഗ​ത്തി​െൻറ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രി​ൽ ജി​ജ്ഞാ​സ​യു​ണ​ർ​ത്തി. പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തെ​യും ലോ​ക​പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​റി​വി​െൻറ വേ​ദി​യാ​യി ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മാ​റി.

ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ഉ​റു​ദു, ക​ന്ന​ഡ, ഫ്ര​ഞ്ച്, തെ​ലു​ങ്ക്, അ​റ​ബി​ക് തു​ട​ങ്ങി​യ ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ ത​ന​ത് സം​സ്കാ​ര​വും പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി. വി​നോ​ദ​വും വി​ജ്ഞാ​ന​വും ശാ​സ്ത്ര​വും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ച ‘സൃ​ഷ്​​ടി 2026’ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വ​ന​യും ക​ഴി​വു​ക​ളും ആ​വി​ഷ്ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി.

Tags:    
News Summary - Srushti 2026' at Al-Aliya School as a wonder of kids' imaginations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.