ജുബൈൽ മലയാളി ബോഡി ബിൽഡേഴ്സ് കൂട്ടായ്മയുടെ ഓണാഘോഷം
ജുബൈൽ മലയാളി ബോഡി ബിൽഡേഴ്സ് കൂട്ടായ്മയുടെ ഓണാഘോഷം
ജുബൈൽ: ജുബൈലിലെ മലയാളി ‘ബോഡി ബിൽഡേഴ്സ്’ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ജുബൈൽ ബീച്ച് ക്യാമ്പിൽ നടന്ന ആഘോഷത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ദുൽ കരീം ഖാസിമി പ്രഭാഷണം നടത്തി. നൗഷാദ് തിരുവനന്തപുരം, യു.കെ. കാസിം എന്നിവർ വിശിഷ്ടാതിഥികളായി.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഹരീഷ് കുമാർ ഏകലവ്യ, സജിത്ത്, കിഷോർ തോമസ്, സമീൽ, ബഷീർ, ജംഷീർ ഹംസ ചേലക്കൽ, റഹീമോൻ കാസിം എന്നിവർ വിതരണം ചെയ്തു. താഹിർ, കരുൺ കരുണാകരൻ, നമീർ, ജൗഹർ കോട്ടയം, പ്രയാഗ്, സനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വേണു വാസുദേവൻ അവതാരകനായിരുന്നു. രാം നിഖിൽ സ്വാഗതവും ഷംസുദ്ധീൻ പള്ളിയാളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.