ഐ.സി.എഫ് മക്ക റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമത്തിൽ നിന്ന്
ലഹരി വിരുദ്ധ സന്ദേശവുമായി ഐ.സി.എഫ് മക്ക റീജ്യൻ ‘ഹെറിറ്റേജ് 2026’
മക്ക: ഐ.സി.എഫ് മക്ക റീജ്യൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഹെറിറ്റേജ് 2026’ എന്ന ശീർഷകത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയുടെ ആദ്യ സെഷൻ സുഹൈൽ സഖാഫി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഷമീർ മദനി അധ്യക്ഷത വഹിച്ചു.
മക്ക ലീഡ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, യുവജനങ്ങൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന പ്രധാന ലഹരി വിരുദ്ധ സമ്മേളനം അബ്ദുൽ ഹമീദ് പൂക്കോടൻ ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന ലഹരി ഉപയോഗവും സദാചാരവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാതാക്കാൻ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് മുഹമ്മദ് മുസ്ലിയാർ മാത്തോട്ടം അധ്യക്ഷത വഹിച്ചു. ആഷിഖ് സഖാഫി പൊന്മള വിഷയാവതരണം നടത്തി. പ്രവാചകെൻറ ജീവിതമാർഗങ്ങൾ പിൻപറ്റി ഉത്തമബോധമുള്ള സമൂഹമായി മാറണമെന്നും ലഹരിയുടെ അമിത ഉപയോഗം സർവനാശത്തിലേക്ക് സമൂഹത്തെ നയിക്കുന്നതിനാൽ പൊതുപ്രവർത്തകരും രക്ഷിതാക്കളും കുട്ടികളും വിഷയത്തിൽ ഏറെ ജാഗ്രത പുലർത്തുകയും ഗൗരവമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് കുറുകത്താണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി സൽമാൻ വെങ്ങളം, വെൽഫെയർ സെക്രട്ടറി ജമാൽ കക്കാട്, ആർ.എസ്.സി മക്ക റീജ്യൻ കമ്മിറ്റി ചെയർമാൻ സുഹൈൽ സഖാഫി, ജനറൽ സെക്രട്ടറി മൊയ്തീൻ കോട്ടോപ്പാടം എന്നിവർ സംബന്ധിച്ചു. ഫഹദ് മഹ്ലർ സ്വാഗതവും കബീർ പറമ്പിൽപീടിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.