സൗ​ദി ഹൗ​സ് ഡ്രൈ​വ​ർ വി​സ; ഇ​ന്ത്യ​യി​ൽ സ്കി​ൽ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്കി​ൽ ടെ​സ്റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ‘സ്കി​ൽ വെ​രി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാം’ വ​ഴി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് ല​ഭി​ച്ചു.

അ​തേ​സ​മ​യം, മ​റ്റു ഗാ​ർ​ഹി​ക വി​സ​ക​ൾ​ക്ക് നി​ല​വി​ൽ സ്കി​ൽ ടെ​സ്റ്റ്​ നി​ർ​ബ​ന്ധ​മി​ല്ല. മും​ബൈ സൗ​ദി കോ​ണ്‍സു​ലേ​റ്റും സൗ​ദി എം​ബ​സി​യും നേ​ര​ത്തെ ത​ന്നെ ടെ​സ്റ്റ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, സൗ​ദി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെൻറ്​ പ്ലാ​റ്റ്‌​ഫോ​മാ​യ ‘മു​സാ​നി​ദി’​ൽ സ്കി​ൽ ടെ​സ്​​റ്റ്​ ഓ​പ്ഷ​ൻ അ​പ്‌​ഡേ​റ്റ് ചെ​യ്ത​തോ​ടെ ഇ​നി​മു​ത​ൽ പ​രീ​ക്ഷ വി​ജ​യി​ക്കാ​തെ ഹൗ​സ് ഡ്രൈ​വ​ർ വി​സ സ്റ്റാ​മ്പ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

തി​യ​റി​യും പ്രാ​ക്ടി​ക്ക​ലും അ​ട​ങ്ങു​ന്ന​താ​ണ് സ്കി​ൽ ടെ​സ്​​റ്റ്. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ വി​സ സ്റ്റാ​മ്പി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​വൂ. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ള്ള​ത്. ഇ​തി​നു​പു​റ​മേ ബം​ഗ​ളൂ​രു, മും​ബൈ, മ​ധു​രൈ, ല​ഖ്നൗ, ഗാ​സി​യാ​ബാ​ദ്, അ​ജ്മീ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്കി​ൽ ടെ​സ്റ്റ്​ പ്രോ​ഗ്രാ​മി​െൻറ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെൻറ്​ എ​ടു​ത്ത​ശേ​ഷ​മാ​ണ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. മൂ​ന്നു വ​ർ​ഷം മു​മ്പ് ലേ​ബ​ർ കാ​റ്റ​ഗ​റി​യി​ലു​ള്ള വി​സ​ക​ൾ​ക്കാ​ണ് സ്കി​ൽ ടെ​സ്റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​തെ​ങ്കി​ൽ, നി​ല​വി​ൽ ലോ​ഡി​ങ്​-​അ​ൺ​ലോ​ഡി​ങ്​ വി​സ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ലേ​ബ​ർ വി​സ​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. 2030-ഓ​ടെ സൗ​ദി​യി​ലെ തൊ​ഴി​ൽ മേ​ഖ​ല സ​മ്പൂ​ർ​ണ​മാ​യി പ​രി​ഷ്ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

Tags:    
News Summary - Saudi House Driver Visa: Skill test made mandatory in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.