ഫി​റ്റ് ജി​ദ്ദ ദ​ശ​വാ​ർ​ഷി​ക സു​വ​നീ​ർ ‘പാ​നീ​സ്’ ക​വ​ർ ചി​ത്രം അ​രു​വി മോ​ങ്ങം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫി​റ്റ് ജി​ദ്ദ ദ​ശ​വാ​ർ​ഷി​ക സു​വ​നീ​ർ ‘പാ​നീ​സ്’ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

ജി​ദ്ദ: പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഫോ​ർ ഇ​ന്നൊ​വേ​റ്റീ​വ് തോ​ട്സി​െൻറ (ഫി​റ്റ് ജി​ദ്ദ) 10-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന ദ​ശ​വാ​ർ​ഷി​ക സു​വ​നീ​ർ ‘പാ​നീ​സി’​െൻറ ക​വ​ർ ചി​ത്രം പ്ര​കാ​ശ​നം ചെ​യ്തു. അ​രു​വി മോ​ങ്ങം ക​വ​ർ ചി​ത്രം പ്ര​കാ​ശ​നം ചെ​യ്തു.

ജി​ദ്ദ​യി​ലും പു​റ​ത്തു​മു​ള്ള വി​വി​ധ രാ​ഷ്​​ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ളു​ടെ ലേ​ഖ​ന​ങ്ങ​ൾ, സം​ഘ​ട​ന​യു​ടെ ച​രി​ത്ര​പ​ര​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ, സ​മ​കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ആ​നു​കാ​ലി​ക ച​ർ​ച്ച​ക​ൾ, മി​ക​ച്ച സാ​ഹി​ത്യ ര​ച​ന​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​മാ​യാ​ണ് ‘പാ​നീ​സ്’ പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സു​വ​നീ​റി​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി​യെ ചീ​ഫ് എ​ഡി​റ്റ​റാ​യും നൗ​ഫ​ൽ ഉ​ള്ളാ​ട​നെ എ​ഡി​റ്റ​റാ​യും അ​ബു ക​ട്ടു​പ്പാ​റ​യെ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. കൗ​ൺ​സി​ൽ യോ​ഗം ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജാ​ഫ​ർ വെ​ന്നി​യൂ​ർ, നാ​സ​ർ മ​മ്പു​റം, എം.​പി. ബ​ഷീ​റ​ലി, കെ.​കെ. ഫൈ​റൂ​സ്, മു​സ്ത​ഫ, കെ.​വി. ജം​ഷീ​ർ, ജാ​ഫ​ർ അ​ത്താ​ണി​ക്ക​ൽ, അ​ലി പാ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Fit Jeddah 10th anniversary souvenir 'Panees' cover released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.