ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

റി​യാ​ദ്​: വി​വി​ധ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ നാ​ടി​െൻറ അ​ഭി​മാ​ന പ്ര​തി​ഭ​ക​ളെ ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കോ​ത​മം​ഗ​ലം ന​ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ത​മം​ഗ​ലം എം.​എ​ൽ.​എ ഷി​ബു തെ​ക്കും​പു​റം പ്ര​തി​ഭ​ക​ൾ​ക്ക് ഫ​ല​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ ഇ​ടം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷൗ​ക​ത്ത് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ക​ർ​പ്പ​ഗം അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​നി​ൽ നി​ന്നും ‘എ​ഡ്ജ്, ഡീ​പ്പ് ലേ​ണി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ.​എം.​ജി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന​യും മോ​ഡ​ലി​ങ്ങും’ എ​ന്ന വി​ഷ​യ​ത്തി​ൽ പി​എ​ച്ച്.​ഡി നേ​ടി​യ ഡോ. ​അ​ജിം​ഷാ മൈ​തീ​ൻ, മം​ഗ​ലാ​പു​രം യെ​ന​പ്പോ​യ ഡീം​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ‘സ്ട്രോ​ക്ക് ബാ​ധി​ച്ച​വ​ർ​ക്ക് എ​ങ്ങ​നെ മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ഴ്സി​ങ്ങി​ൽ പി​എ​ച്ച്.​ഡി നേ​ടി​യ ഡോ. ​ഐ​ഷ എം. ​അ​ബൂ​ബ​ക്ക​ർ, 2026-ലെ ​നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ൽ​ഫി​യ ജ​ലീ​ൽ എ​ന്നി​വ​ർ​ക്കാ​ണ് വേ​ദി​യി​ൽ ആ​ദ​രം ന​ൽ​കി​യ​ത്.

മ​ണി​ക്കി​ണ​ർ കൊ​ച്ചു​കു​ടി​യി​ൽ ജ​ലീ​ലി​െൻറ​യും സ​ലി​ക്ക​ത്തി​െൻറ​യും മ​ക​ളാ​ണ് അ​ൽ​ഫി​യ. ച​ട​ങ്ങി​ൽ സി.​പി.​എം പ​ല്ലാ​രി​മം​ഗ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ജി​ൽ​സ് ഒ. ​ജ​മാ​ൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ ഹ​സൈ​നാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Idam Expat Collective honors educational talents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.