പാചകവിദഗ്ധരായ ഷെഫ് പിള്ള, രാജ് കലേഷ്, ഗായകരായ കണ്ണൂർ ഷരീഫ്, ജാസിം ജമാൽ, സുമി അരവിന്ദ്, അവതാരകയും സിനിമാതാരവുമായ ഡയാന ഹമീദ്
ഷെഫ് തോമസ് എ. ഗുഗ്ലർ മുഖ്യാതിഥി; സൗദി ദേശീയ ദിനാഘോഷത്തിന് പകിട്ടേറ്റി വിജയ് ദം ദം ബിരിയാണി കാർണിവൽ
റിയാദ്: ലോകത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങൾക്ക് അന്നദാതാവായ സൗദി അറേബ്യയുടെ 96ാ മത് വാർഷിക ദിനാചാരണങ്ങളുടെ ആഹ്ലാദം അലയടിക്കുന്ന അന്തരീക്ഷത്തിൽ, ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി കർണിവൽ’ മെഗാഫിനാലെ വെള്ളിയാഴ്ച അരങ്ങേറും.
മലസ് ലുലു മാളിൽ ലോക ശ്രദ്ധേയരുൾപ്പെടെയുള്ള സെലിബ്രിറ്റി ഷെഫുകളുടെ സാന്നിധ്യത്തിലായിരിക്കും ഫൈനലിസ്റ്റുകളുടെ പാചക കലാ പ്രകടനം തിടേമ്പറ്റുക. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ നടന്ന സെമി ഫൈനലിൽ വിജയിച്ചവരാണ് അവസാന ലാപ്പിൽ മത്സരിക്കുന്നത്. ലോകത്തെ പ്രമുഖ ഷെഫുമാരുടെ ആഗോള കൂട്ടായ്മയായ ‘വേൾഡ് ഷെഫ്സി’െൻറ പ്രസിഡന്റ് ഷെഫ് തോമസ് എ. ഗുഗ്ലർ പരിപാടിയിലെ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ഷെഫുകളായ സുരേഷ് പിള്ള, രാജ് കലേഷ് എന്നിവരടങ്ങിയ ടീമായിരിക്കും വിജയികളെ നിർണയിക്കുക.
വ്യത്യസ്ത ഭാവനകളും രുചിയറിവുകളും മാറ്റുരക്കുന്ന ബിരിയാണി ഷോ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളുടെ നിറവിലാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത മാപ്പിള പാട്ട് ഗായകൻ കണ്ണൂർ ശരീഫ് യുവഗായകരായ ജാസിം ജമാൽ, സുമി അരവിന്ദ് എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് ബിരിയാണി മേളക്ക് ഉത്സവഛായ പകരും.
സംഗീത മധുരം പുരളുന്ന അന്തരീക്ഷത്തിൽ ഉയരുന്ന ബിരിയാണിയുടെ ഊഷ്മള ഗന്ധം സന്ദർശകർക്ക് നാട്ടിലെ കല്യാണത്തിെൻറ അനുഭൂതി സമ്മാനിക്കുന്നതായിരിക്കും. നാട്ടറിവുകളും കുടുംബ മഹിമകളും സന്ധിക്കുന്ന മത്സര വേദി, നമ്മുടെ കലാ സാംസ്കാരിക പൈതൃകങ്ങളുടെ മഹിത മേളനം കൂടിയായി മാറും. ഒഴിവുദിനത്തിലെ സായാഹ്നം ഭക്ഷണപ്രിയർക്ക് മാത്രമല്ല കലാസ്വാദകർക്കും ഏറെ ആഹ്ലാദം പകരുമെന്നതിൽ സന്ദേഹമില്ല. പ്രമുഖ സിനിമാ താരം ഡയാന ഹമീദാണ് പരിപാടിയുടെ അവതാരക.
വിജയ്, ലുലു, അൽ യൗം, ഇംപെക്സ്, ഫ്രണ്ടി, സിറ്റി ഫ്ലവർ, ഫറെയ്ദ്, റീഗൽ ഗോൾഡ്, സ്റ്റാർ ഹെൽത്ത് മെഡിക്കൽ, ബിസ്സപ് അറേബ്യ, കാഫ്, ടാക്സ് പോയിൻറ്, ഈസി കുക്ക്, ഷിഫ അൽജസീറ മെഡിക്കൽ പോളിക്ലിനിക്ക്, ഡ്രസ് കോഡ്, ആർ.കെ.ജി, സഫ മക്ക പോളിക്ലിനിക്ക് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് മെഗാ ഫിനാലെയുടെ പ്രധാന പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.