നേ​പ്പാ​ളി​ൽ ന​ട​ന്ന മാ​സ്​​റ്റേ​ഴ്സ് വെ​യി​റ്റ് ലി​ഫ്റ്റി​ങ്ങി​ൽ സ്വ​ർ​ണം നേ​ടി സാ​ബി​ൽ അ​ലി

സൗ​ത്ത് ഏ​ഷ്യ ഓ​പ​ൺ മാ​സ്​​റ്റേ​ഴ്സ് വെ​യി​റ്റ് ലി​ഫ്റ്റി​ങ്; ജു​ബൈ​ൽ പ്ര​വാ​സി സാ​ബി​ൽ അ​ലി​ക്ക് സ്വ​ർ​ണം

ജു​ബൈ​ൽ: നേ​പ്പാ​ളി​ൽ ന​ട​ന്ന സൗ​ത്ത് ഏ​ഷ്യ ഓ​പ​ൺ മാ​സ്​​റ്റേ​ഴ്സ് ഗെ​യിം​സ് വെ​യി​റ്റ് ലി​ഫ്റ്റി​ങ്ങി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ജു​ബൈ​ൽ പ്ര​വാ​സി സാ​ബി​ൽ അ​ലി​ക്ക് സ്വ​ർ​ണ​മെ​ഡ​ൽ. 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ 85 കി​ലോ ബോ​ഡി വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ഉ​ജ്ജ്വ​ല നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​ന്ത്യ, ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സാ​ബി​ലി​െൻറ പ്ര​ക​ട​നം. സ്നാ​ച്ച്, ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്ക് എ​ന്നീ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലു​മാ​യി ആ​കെ 175 കി​ലോ ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് സാ​ബി​ൽ അ​ലി ഒ​ന്നാം സ്ഥാ​ന​വും സ്വ​ർ​ണ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യ​ത്.

2025-ൽ ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​വും അ​നു​ഭ​വ​സ​മ്പ​ത്തു​മാ​ണ് 2026-ലെ ​മാ​സ്​​റ്റേ​ഴ്സ് ഗെ​യിം​സി​ൽ ഈ ​ച​രി​ത്ര​വി​ജ​യം കു​റി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​രു​ത്താ​യ​ത്. കോ​ഴി​ക്കോ​ട് വെ​സ്​​റ്റ്​ മ​ങ്കാ​വ് മ​നാ​രി ‘നി​ഹാ​ൽ മ​ൻ​സി​ലി’​ൽ സാ​ബി​ൽ അ​ലി, ക​ഴി​ഞ്ഞ 18 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ നോ​ൺ ഡി​സ്ട്ര​ക്ടീ​വ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.

ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഫി​റ്റ്ന​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ജി​മ്മി​ൽ ചേ​ർ​ന്ന​താ​ണ് ഭാ​രോ​ദ്വ​ഹ​ന​ത്തോ​ടു​ള്ള താ​ല്പ​ര്യ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് പ്രീ​ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് കോ​ഴി​ക്കോ​ട് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. 1998-ൽ ​ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കാ​യി​ക​രം​ഗ​ത്തേ​ക്ക് എ​ത്തി​യ സാ​ബി​ൽ, 1999-ൽ ​കോ​ഴി​ക്കോ​ട്ടെ ‘ജൂ​നി​യ​ർ ബെ​സ്​​റ്റ്​ ലി​ഫ്റ്റ​ർ’ പ​ദ​വി​യും 2000-ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി.

തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബെ​സ്​​റ്റ്​ ലി​ഫ്റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം, 2002-ൽ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന നാ​ഷ​ന​ൽ ഗെ​യിം​സി​ലും പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് പ്ര​വാ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി വി​ട്ടു​നി​ന്നെ​ങ്കി​ലും, വാ​രാ​ണ​സി​യി​ലും ഗോ​വ​യി​ലും ന​ട​ന്ന മാ​സ്​​റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി. ഗോ​വ​യി​ൽ ന​ട​ന്ന ആ​റാം ദേ​ശീ​യ വെ​യി​റ്റ് ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 150 കി​ലോ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ത​ന്നെ ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും, കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം ജു​ബൈ​ൽ കൂ​ട്ടാ​യ്മ​യു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും പൂ​ർ​ണ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും സാ​ബി​ൽ അ​ലി പ​റ​ഞ്ഞു. ജ​ലീ​സ​യാ​ണ് ഭാ​ര്യ. നാ​യി​ഫ് റ​സ്താ​ൻ, ലി​വ്യ ബി​ൻ​ത് സാ​ബി​ൽ, റി​ൻ​സി​ൻ ബി​ൻ സാ​ബി​ൽ, സി​യാ​ഫ് ഇ​ബ്ൻ സാ​ബി​ൽ, ലി​യ്യ ബി​ൻ സാ​ബി​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags:    
News Summary - South Asia Open Masters Weightlifting: Gold for Jubail expat Sabil Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.