തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) സംഘടിപ്പിച്ച ‘ചിങ്ങമേളം 2026’
വൈവിധ്യമാർന്ന പരിപാടികളുമായി ‘ട്രിപ’ ചിങ്ങമേളം 2026
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) സംഘടിപ്പിച്ച ‘ചിങ്ങമേളം 2026’ വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെ അരങ്ങേറി. ട്രിപ പ്രസിഡൻറ് രഞ്ജു രാജ് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ്, വനിതാ വിങ് പ്രസിഡൻറ് സജിനി താജ്, സെക്രട്ടറി റൂണ ഷിയാസ് എന്നിവർ സംസാരിച്ചു.
നമീർ മുഹമ്മദ് നഹാസ് ഖിറാഅത്ത് നടത്തി. വിഷ്ണു ജയൻ ഓണസന്ദേശം നൽകി. യു.ഐ.സി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ മജീദ് ബദറുദ്ദീൻ മുഖ്യാതിഥിയായി. പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ മുതിർന്ന ട്രിപ അംഗവും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അബ്ദുൽ വഹാബിനെ ചടങ്ങിൽ ആദരിച്ചു. ഷമീം കാട്ടാക്കട, ഗുലാം ഫൈസൽ, സുരേഷ് മണ്ണറ എന്നിവർ സന്നിഹിതരായിരുന്നു.
വനിതാ വിങ്ങിെൻറ നേതൃത്വത്തിൽ തിരുവാതിരക്കളിയും മിനി നഹാസിെൻറ നേതൃത്വത്തിൽ ഫാഷൻ ഷോയും അരങ്ങേറി. ദേവി രഞ്ജുവിെൻറ നേതൃത്വത്തിൽ ഓണാഘോഷയാത്രയും നടന്നു. ഡോ. സജീവ്, സി.വി. രാജേഷ്, അശോക് കുമാർ എന്നിവർ നേതൃത്വം നൽകിയ വടംവലിയും ശ്രദ്ധേയമായി.
കൾചറൽ കൺവീനർ സുരേഷ് മണ്ണറയുടെ നേതൃത്വത്തിൽ ബാലവേദി കുട്ടികളും വനിതാ വിങ് അംഗങ്ങളും ചെറുനാടകങ്ങളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ്, ഗായിക എസ്. ജാനകി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഗാനസന്ധ്യയും അനശ്വർ ഷിനോജിെൻറ വയലിൻ ഫ്യൂഷനും പരിപാടികൾക്ക് മാറ്റുകൂട്ടി.
രാജി അരുൺ, ഷെഹിൻ ബഷീർ എന്നിവർ അവതാരകരായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ താജ്, അരുൺകുമാർ ഹരീഷ്, നാസർ കടവത്ത്, നിസാം യൂസഫ്, സജനി, അരുൺ രവീന്ദ്രൻ, അബ്ദുൽ വഹാബ്, ജമീല ഗുലാം, നിമ്മി സുരേഷ്, സജിനി വഹാബ്, ഷിനു നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ സൗമ്യ സജീവ് സ്വാഗതവും ഷാജഹാൻ ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.